കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്; എം.എസ്.എഫിനും എസ്.എഫ്.ഐക്കും നേട്ടം
മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോളജുകളില്‍ എം.എസ്.എഫിനും എസ്.എഫ്.ഐക്കും നേട്ടം. ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു കാംപസുകളില്‍ നാലിടത്ത് എസ്.എഫ്.ഐ നേട്ടമുണ്ടാക്കിയപ്പോള്‍ ഒരു കോളജ് എം.എസ്.എഫ് ഒറ്റയ്ക്കു സ്വന്തമാക്കി. മാന്തവാടി മേരീമാതാ കോളജും കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളും എസ്.എഫ്.ഐ നേടിയപ്പോള്‍ കൂളിവയല്‍ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ മുഴുവന്‍ സീറ്റുകളും എം.എസ്.എഫ് നേടി.
മാനന്തവാടി ഗവ. കോളജില്‍ ചെയര്‍മാന്‍ സ്ഥാനം യു.ഡി.എസ്.എഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്രനാണ്. ബാക്കി ജനറല്‍ സീറ്റുകളെല്ലാം പിടിച്ചെടുത്ത എസ്.എഫ്.ഐക്കാണ് ഇവിടെ യൂനിയന്‍. പി.കെ കാളന്‍ കോളജില്‍ ഫൈന്‍ ആര്‍ട്‌സ് യു.ഡി.എസ്.എഫ് നേടിയപ്പോള്‍ ബാക്കി സീറ്റുകളില്‍ വിജയിച്ച് എസ്.എഫ്.ഐ യൂനിയന്‍ നിലനിര്‍ത്തി. ഗസ്സാലി കോളജ് - ജാസിറുദ്ദീന്‍ (ചെയര്‍), മഷ്ഹൂദ് ബി (യു.യു.സി), പി.കെ മുഫീദ (വൈ.ചെയര്‍), മുഹമ്മദ് റമീസ് (സെക്ര), നഷ്മിയ സഈദ (ജോ.സെക്ര), റംഷീന കെ.എ (മാഗസിന്‍ എഡിറ്റര്‍), അജ്മല്‍ എ.പി (ജനറല്‍ ക്യാപ്റ്റന്‍), മുഹമ്മദ് ഷാമോന്‍ (ഒന്നാം വര്‍ഷ പ്രതിനിധി), ഫാത്തിമ നസ്‌റിന്‍ (മൂന്നാം വര്‍ഷം), ആഷിക് മന്‍സൂര്‍ (ബി.ബി.എ അസോസിയേഷന്‍), ഉവൈസ് ആലന്‍ (ബി.സി.എ അസോസിയേഷന്‍), തഹ്‌സിന്‍ അബു (ബി.എസ്.സി).
മേരി മാതാ കോളജ്-എന്‍.ടി റമീസ് (ചെയര്‍), അഞ്ജു ബേബി (വൈ.ചെയര്‍), സനൂപ് ദേവസ്യ (സെക്ര), എ. ജസ്‌ന (ജോ.സെക്ര), അല്‍വിന്‍ ജോര്‍ജ് (യു.യു.സി), ആദര്‍ശ് പ്രേം രാജ് (ഫൈന്‍ ആര്‍ട്‌സ്), ഡുബിന്‍ രാജ് (എഡിറ്റര്‍), ആദിത്യന്‍ (ജന.ക്യാപ്റ്റന്‍). കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍- ജ്യോതിഷ് (ചെയര്‍), ആതിര (വൈ.ചെയര്‍), ബേസില്‍ (സെക്ര), ടി. അഞ്ജു (ജോ.സെക്ര), അരവിന്ദ് (യു.യു.സി), സൂഡന്‍ (ഫൈന്‍ ആര്‍ട്‌സ്), ഇഫ്ഷാന (എഡിറ്റര്‍), നിഴിന്‍ പൗലോസ് (ജന.ക്യാപ്റ്റന്‍). പി.കെ കാളന്‍ കോളജ് - കെ.എസ് ഡവിലാഷ് (ചെയര്‍), എം.എസ് ആശ (വൈ.ചെയര്‍), എം. ശരത്ത് (സെക്ര), ആര്‍. ശാലു (ജോ.സെക്ര), അഭിജിത്ത് (യു.യു.സി), നിസാമുദ്ദീന്‍ (ഫൈന്‍ ആര്‍ട്‌സ്), എം.എസ് നിഖില്‍ (എഡിറ്റര്‍), നിതീഷ് (ജന.ക്യാപ്റ്റന്‍). മാനന്തവാടി ഗവ. കോളജ് - ആര്‍.വി ഷക്കീബ് (ചെയര്‍), റീത്ത (വൈ.ചെയര്‍), ജോസഫ് (ജന.സെക്ര), ജിത്യ (ജോ.സെക്ര), ആകാശ് (യു.യു.സി), ജുനൈദ് (ഫൈന്‍ ആര്‍ട്‌സ്), വൃന്ദ(എഡിറ്റര്‍), അനന്തു (ജന.ക്യാപ്റ്റന്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."