യുവാവിന്റെ ദുരൂഹ മരണം; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
മാനന്തവാടി:കഴിഞ്ഞ സെപ്റ്റംബര്‍ 25ന് കൊയിലേരിയില്‍ പുഴയില്‍ കാണപ്പെട്ട തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി എ.എസ്.എല്‍ മന്ദിരം സുലീല്‍ എന്ന യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പട്ട് കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
യുവാവ് ഭര്‍തൃമതിയായ ഒരു യുവതിയോടൊപ്പം കഴിഞ്ഞ ഒന്നരവര്‍ഷമായി കൊയിലേരി ഊര്‍പ്പള്ളിയില്‍ താമസിച്ചുവരികയായിരുന്നു. സ്വന്തം സഹോദരനാണ് കൂടെ താമസിക്കുന്നത് എന്നാണ് ഈ സ്ത്രീ അയല്‍ക്കാരോട് പറഞ്ഞത്. എന്നാല്‍ ഈ യുവാവ് സഹോദരനല്ല എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചു.
ഇയാളുടെ കൈയിലുണ്ടായിരുന്ന ലക്ഷകണക്കിന് രൂപയും നഷ്ടപ്പെട്ടതായാണ് ബന്ധുക്കളില്‍ നിന്നും മനസിലാകുന്നത്. ഇയാളെ കൂടാതെ നിരവധി പരിചയമില്ലാത്ത ആളുകളും ഈ സ്ത്രീയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി പറയപ്പെടുന്നു. വീടിനടുത്ത് പുഴയുണ്ടെങ്കിലും ഇയാള്‍ താമസസ്ഥലത്ത് നിന്നും വളരെ അകലെയുളള സ്ഥലത്ത് നിന്നാണ് പുഴയില്‍ വീണത്. അവിടെ വലിച്ചിഴച്ച പാടുകളും ഉണ്ടായിരുന്നു. കൂടാതെ ഇദ്ദേഹം ധരിച്ചിരുന്ന ഒരു ചെരുപ്പും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിരുന്നു.
അന്വേഷണം ദ്രുതഗതിയില്‍ വേണമെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."