മലയോര മേഖലയില്‍ ബി.എസ്.എന്‍.എല്‍ പരിധിക്ക് പുറത്ത്
എടക്കര: മലയോര മേഖലയില്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍, ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കുകള്‍ പരിധിക്ക് പുറത്ത്. നെറ്റ്‌വര്‍ക്ക് തകരാര്‍ തുടരുന്നതോടെ ഉപഭോക്താക്കള്‍ വലയുകയാണ്. ടവറിന് ചുവട്ടില്‍ നില്‍ക്കുന്ന ഉപഭോക്താവിനെയും വിളിച്ചാല്‍ പരിധിക്ക് പുറത്താണെന്ന മറുപടിയാണ് ലഭിക്കുന്നത്.
കോള്‍ പൂര്‍ത്തിയാകും മുമ്പെ മുറിഞ്ഞ് പോകുന്നുവെന്നതാണ് മറ്റൊരുപരാതി. ചില ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചാല്‍ ടവറിന്റെ പ്രവര്‍ത്തനവും നിലക്കും. ഇന്നലെ പകല്‍ മുഴുവന്‍ മൊബൈലും നെറ്റ് വര്‍ക്കും തകരാറിലാണ് രാത്രി വൈകിയും പൂര്‍വസ്ഥിതിയിലായിട്ടില്ല.
ബി.എസ്.എന്‍.എല്‍ അധിക്യതര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വിവിധ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിനിടയിലാണ് മലയോര മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ഈ അവസ്ഥയിലാകുന്നത്. പരാതി പരിഹരിക്കുന്നതിന് അധികൃതരാവട്ടെ യാതൊരു താല്‍പര്യവും കാണിക്കുന്നുമില്ല. പരാതിയുമായി ഇവരുടെ മുമ്പിലെത്തിയാല്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് മറുപടി.
ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കളെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഉപഭോക്താക്കളെ സഹായിക്കുന്നതിന്റെ ഭാഗമായി വിവിധ ടെലിഫോണ്‍ എക്‌ചേഞ്ചുകളില്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ ബി.എസ്.എന്‍.എല്‍ തുറന്നിരുന്നു. ഈ കണ്ടറുകളില്‍ ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കില്‍ നിന്നു മാറാനുള്ളവരുടെ തിരക്ക് ദിവസംന്തോറും കൂടി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."