അനധികൃത മണ്ണ് ഖനനം: ടിപ്പര്‍ ലോറികള്‍ പിടികൂടി
കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി മണ്ണ് ഖനനവും കടത്തും നടക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള ജില്ലാതല സ്‌ക്വാഡ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.
അനധികൃതമായി കരമണ്ണ് കടത്തികൊണ്ടുപോയ കെ.എല്‍ 02എ.എഫ്-4423, കെ.എല്‍ 25സി-779, കെ.എല്‍ 21ഡി 2250 ടിപ്പര്‍ ലോറികള്‍ കൊട്ടിയത്ത് നിന്നും പിടികൂടി കൊട്ടിയം പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ചാത്തന്നൂരില്‍ നിന്നും കരമണ്ണ് കടത്തിയ കെ.എല്‍ 02എ.ക്യൂ 5803, കെ.എല്‍ 214656 എന്നീ ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്ത് ചാത്തന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ എല്‍പ്പിച്ചു. ചടയമംഗലം വില്ലേജില്‍പ്പെട്ട വെട്ടുവഴി ജങ്ഷന് സമീപം അനധികൃതമായി ഖനനം നടത്തിയ സ്ഥലം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് ചടയമംഗലം വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
പരിശോധന സംഘത്തില്‍ റവന്യൂ ഡിവഷണല്‍ ഓഫിസിലെ ജീവനക്കാരയ കെ സുനില്‍കുമാര്‍, ബി ഉമേഷ്, സി.എസ് സന്തോഷ്‌കുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."