കാലിക്കറ്റ് നാക് എ ഗ്രേഡ്: ആഘോഷ പരിപാടി വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും
തേഞ്ഞിപ്പലം: വിദ്യാഭ്യാസ മന്ത്രിയും സര്‍വകലാശാലാ പ്രോ-ചാന്‍സലറുമായ പ്രൊഫ. പി. രവീന്ദ്രനാഥ് ഈമാസം15-നു കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിക്കും. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറോടെ നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ നാക് എ ഗ്രേഡ് നേടിയതിന്റെ ആഘോഷ പരിപാടികള്‍ സെമിനാര്‍ കോംപ്ലക്‌സില്‍ വൈകുന്നേരം മൂന്നിനു മന്ത്രി ഉദ്ഘാടനം ചെയ്യും.
സിന്‍ഡിക്കേറ്റ് ഉള്‍പ്പെടെയുള്ള ഭരണ, അക്കാദമിക് സമിതികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍, പൂര്‍വവിദ്യാര്‍ഥികള്‍, പെന്‍ഷന്‍കാര്‍, എന്‍.സി.സി തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണു ചടങ്ങ് സംഘടിപ്പിക്കുന്നത്. മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കാംപസിലെ പ്രഥമ സന്ദര്‍ശനമാണിത്. ലേഡീസ് ഹോസ്റ്റല്‍ സമുച്ചയത്തിന്റെ എവറസ്റ്റ് ബ്ലോക്കിനു പുതുതായി പണികഴിപ്പിച്ച ഒന്നാം നിലയുടെ ഉദ്ഘാടനവും അന്നു മന്ത്രി നിര്‍വഹിക്കും.
പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, സിന്റിക്കേറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."