കുറുന്തോട്ടിയും അപ്രത്യക്ഷമാകുന്നു
കിഴിശ്ശേരി: നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന കുറുന്തോട്ടി അപ്രത്യക്ഷമായിക്കൊണ്ടണ്ടിരിക്കുന്നു. പഴമക്കാര്‍ തലയിലെ താരനും മറ്റും നീക്കാന്‍ ഇത് ഉപയോഗിച്ചിരുന്നു. വിപണിയില്‍ വ്യത്യസ്തവും ആകര്‍ഷണവുമായ ലേപനങ്ങള്‍ ലഭ്യമാണെങ്കിലും കുറുന്തോട്ടിയുടെ ഔഷധ ഗുണമറിയുന്നവര്‍ ഇപ്പോഴും അത് ഉപയോഗിക്കുന്നു. ആയുര്‍വേദ ഔഷദക്കൂട്ടുകളില്‍ ഒഴിച്ചുകൂടാനാവാത്തതാണു കുറുന്തോട്ടി.
ഇതിന്റെ ഇലയും വേരുമെല്ലാം ഔഷധമാണ്. എന്നാല്‍ ഇന്ന് കുറുന്തോട്ടിയുടെ ലഭ്യത കുറഞ്ഞതായി കുഴിയംപറമ്പില്‍ കുറുന്തോട്ടി അടക്കമുള്ള വിവിധ ഔഷധച്ചെടികളുടെ വ്യാപാരം നടത്തുന്ന ഏര്‍വാടി മുഹമ്മദ് അഭിപ്രായപ്പെടുന്നു. വര്‍ഷം അഞ്ചു കിന്റല്‍ കുറുന്തോട്ടി കിട്ടിയിരുന്നു. ഇപ്പോ 25 കിലോ പോലും ലഭിക്കുന്നില്ല. തൊഴിലുറപ്പു പദ്ധതിയും കാടു വെട്ടാന്‍ മെഷീനും വന്നതോടെയാണു കുറുന്തോട്ടി കിട്ടാക്കനിയാവുന്നതെന്നും അദ്ദേഹം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."