ധീരജവാന്‍മാര്‍ക്ക് ഐകൃദാര്‍ഢ്യവുമായി നാല്‍വര്‍ സംഘത്തിന്റെ യാത്ര
വള്ളുവമ്പ്രം: മാതൃരാജ്യത്തിന്റെ ധീര ജവാന്‍മാര്‍ക്ക് ഐകൃദാര്‍ഢ്യവുമായി നാല്‍വര്‍ സംഘത്തിന്റെ ബൈക്ക് യാത്ര. സ്വതന്ത്രസമരത്തിന്റെ ധീര സ്മരണകളുള്ള പൂക്കോട്ടൂരിലെ വള്ളുവമ്പ്രം സ്വദേശികളായ കെ ഷാഹിദ് ഷാ, കെ യാഷിഖ്, കെ.പി റിയാസ്, പി.പി സല്‍മാന്‍ എന്നിവരാണ് യാത്രക്കാര്‍. രാജ്യത്തെ ജവാന്‍മാര്‍ക്ക് ആദരവ് പ്രകടിപ്പിക്കുന്ന മുദ്രവാകൃങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചാണ് ഇവരുടെ വാഹനം യാത്രക്കായി ഒരുക്കിയത്. രാജ്യത്തിന്റെ വൈവിധ്യമായ സംസ്‌കാരത്തെ കുറിച്ചും ചരിത്ര പ്രധാന്യമുള്ള ഇടങ്ങളെ കുറിച്ചും പഠനം നടത്തുവാനാണ് ഇവര്‍ നാല് ബൈക്കുകളിലായി യാത്ര തിരിച്ചത്. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഇരുപത്തൊന്ന് സംസ്ഥാനങ്ങളിലൂടെ ചുറ്റി സഞ്ചരിക്കുവാനാണ് സംഘം ലക്ഷ്യമിടുന്നത്. പ്രദേശത്തെ റോയല്‍ എന്‍ഫീല്‍ഡ് കമ്പനിയാണ് യാത്രക്ക് വേണ്ട സര്‍വീസ് സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. താമസത്തിനായി ടെന്റ്, എഫ്.എം റേഡിയോ, മൊബൈല്‍ ചാര്‍ജര്‍, വിവിധ കാലാവസ്ഥയെ തരണം ചെയ്യുന്ന വസ്ത്രങ്ങള്‍ തുടങ്ങീ അത്യാധുനിക സൗകര്യങ്ങളും യാത്രക്കായി വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് സംഘം യാത്ര തിരിച്ചത്. നാട്ടുകാര്‍ നല്‍കിയ യാത്രയയപ്പ് സംഗമത്തില്‍ അലവി നന്നമ്പ്ര അധ്യക്ഷനായി. എം.കെ മഹബൂബ്, യാസര്‍ പാറക്കാടന്‍,പി.പി സുബൈര്‍, ഉവൈസ് ഉള്ളാട്ട്,കെ.പി സമദ്,എടത്തോടി കുഞ്ഞു,എം.കെ ലബീബ്,ഫിറോസ് കുഴിക്കാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."