ഭക്ഷ്യമേള സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: അന്താരാഷ്ട്ര പയറുവര്‍ഗ്ഗ വര്‍ഷാചരണത്തോടനുബന്ധിച്ച് കൂവപ്പടി ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സിയുടെ പരിധിയിലുള്ള സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഭക്ഷ്യമേള 2016 ശ്രദ്ധേയമായി. പയര്‍, മുതിര, കടല എന്നിങ്ങനെയുള്ള വിവിധയിനം പയറുവര്‍ഗങ്ങള്‍ ഉപയോഗിച്ച് 150 ഇനം ഭക്ഷ്യ ഇനങ്ങളാണ് സ്‌കൂളുകള്‍ തയ്യാറാക്കിയത്.
ഭക്ഷ്യമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ ഉദ്ഘാടനം ചെയ്തു. പോഷക മൂല്യമുള്ള വിത്തുകള്‍ സുസ്ഥിര ഭാവിക്ക് എന്ന മുദ്രാവാക്യത്തിലൂന്നി പോഷക ഗുണമേറിയതും ഭക്ഷ്യസുരക്ഷയേകുന്നതും ആരോഗ്യകരവും കാലാവസ്ഥയ്ക്കും കാര്‍ഷിക സംസ്‌കാരത്തിനും അനുഗുണമായതും ജൈവവൈവിധ്യം നിലനിര്‍ത്തുന്നതുമാണ്. പയറുവര്‍ഗ്ഗങ്ങള്‍ എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടയൊണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.
ഭക്ഷ്യമേളയോടനുബന്ധിച്ച് ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനവും നടന്നു. മേളയുടെ പ്രദര്‍ശനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഓരോ സ്‌കൂളില്‍ നിന്നും രണ്ട് എം.പി.ടി.എ അംഗങ്ങള്‍, ഒരു ടീച്ചര്‍, രണ്ട് കുട്ടികള്‍ എന്നിവര്‍ അടങ്ങുന്ന അഞ്ചംഗ ടീമാണ് മേളയില്‍ പങ്കെടുത്തത്. ഭക്ഷ്യമേള മത്സരത്തില്‍ അശമന്നൂര്‍ സര്‍ക്കാര്‍ യു.പി സ്‌കൂള്‍, വായ്ക്കര സര്‍ക്കാര്‍ യു.പി സ്‌കൂള്‍, പാണിയേലി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിജയികള്‍ക്ക് അശമന്നൂര്‍ പഞ്ചായത്ത് കൃഷി ഓഫിസര്‍ എസ്.ഗായത്രി സമ്മാനം നല്‍കി. പങ്കെടുത്ത സ്‌കൂളുകള്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.സലിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.ജ്യോതിഷ്, ജില്ലാ പഞ്ചായത്ത് അംഗം ബേസില്‍ പോള്‍, ബ്ലോക്ക് ഡിവിഷന്‍ അംഗം കെ.പി വര്‍ഗ്ഗീസ്, വേങ്ങൂര്‍ പഞ്ചായത്ത് മെമ്പര്‍ വിജി അജികുമാര്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍.ശ്രീകല, പെരുമ്പാവൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.യു പ്രസന്നകുമാരി, ഡയറ്റ് സീനിയര്‍ ലക്ചറര്‍ മുഹമ്മദ് റഫീക്ക്, ഓടക്കാലി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി കൊച്ചുത്രേസ്യ, അശമന്നൂര്‍ ഗവ.യു.പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ.എ കുഞ്ഞപ്പന്‍, വി.രതീഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."