HOME
DETAILS

ബിരുദ പ്രവേശനം മെറിറ്റ് അട്ടിമറിച്ച്; സംവരണം നോക്കാതെ പി.ജി അലോട്ട്‌മെന്റ്

  
backup
October 07 2016 | 23:10 PM

%e0%b4%ac%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%86%e0%b4%b1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d


ഏക ജാലക രീതിയിലൂടെ അഡ്മിഷന്‍ നടത്തിയാല്‍ നൂറുശതമാനം മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടക്കുമെന്നാണു വിശ്വാസമെങ്കില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കാര്യത്തില്‍ ഇതു പൂര്‍ണമായും ശരിയല്ല.  ബിരുദ പ്രവേശനത്തിനായി ഇത്തവണ സര്‍വകലാശാല നടത്തിയ അലോട്ട്‌മെന്റ് നടപടികളിലാണു യോഗ്യരെ തഴഞ്ഞു പിന്നിലുള്ളവര്‍ക്കു മുന്‍ഗണന നല്‍കിയത്.
ബിരുദ പ്രവേശനത്തിന്റെ അപേക്ഷാ സമയത്തു വിദ്യാര്‍ഥികളുടെ ഇഷ്ടാനുസരണം 20 കോളജുകള്‍ക്കു മുന്‍ഗണന ക്രമത്തില്‍ ഓപ്ഷന്‍ നല്‍കാമായിരുന്നു. ഇതുപ്രകാരം ആദ്യ ഓപ്ഷനില്‍ തന്നെ അലോട്ട്‌മെന്റ് ലഭിച്ചാല്‍ നിശ്ചിത തീയതിക്കകം അഡ്മിഷന്‍ എടുക്കണമെന്നായിരുന്നു സര്‍വകലാശാലയുടെ നിര്‍ദ്ദേശം. ആദ്യ ഓപ്ഷന്‍ അല്ലാത്തവയില്‍ പ്രവേശനാനുമതി ലഭിക്കുന്നവര്‍ക്ക് ഉയര്‍ന്ന ഓപ്ഷന്‍ ലഭിക്കുന്നതുവരെ കിട്ടിയ സീറ്റില്‍ താല്‍ക്കാലിക അഡ്മിഷനും നാലാം അലോട്ട്‌മെന്റ് വരെ സര്‍വകലാശാല അനുമതി നല്‍കി.
നാലാം അലോട്ട്‌മെന്റിനു ശേഷം ഏതു കോഴ്‌സിനാണോ അലോട്ട്‌മെന്റ് ലഭിച്ചത് അതിനു ചേരണമെന്നായിരുന്നു സര്‍വകലാശാല അധികൃതര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഓപ്ഷന്‍ അല്ലാത്ത കോഴ്‌സുകളില്‍ താല്‍ക്കാലിക പ്രവേശനം നേടിയവരെല്ലാം സ്ഥിരം പ്രവേശനം നേടി. എന്നാല്‍ അഞ്ചാം അലോട്ട്‌മെന്റില്‍ ആദ്യ ഓപ്ഷന്‍ അല്ലാത്ത കോഴ്‌സില്‍ പ്രവേശനാനുമതി ലഭിച്ച പലരും അഡ്മിഷന്‍ എടുക്കാതെ മാറിനിന്നു. സര്‍വകലാശാലയുടെ നിയമപ്രകാരം ഇവര്‍ അലോട്ട്‌മെന്റ് പ്രക്രിയകളില്‍ നിന്നു പുറത്തു പോകേണ്ടവരായിരുന്നു. എന്നാല്‍ ഇവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ പരിഗണിച്ച സര്‍വകലാശാല ഇതില്‍ പലര്‍ക്കും അഡ്മിഷനും നല്‍കി.
നാലാം അലോട്ട്‌മെന്റോടെ സ്ഥിരപ്രവേശനം നേടണമെന്നത് അടുത്ത അലോട്ട്‌മെന്റില്‍ ഒഴിവാക്കിയതാണു സര്‍വകലാശാലയുടെ ഒരു വീഴ്ച. അതേസമയം നാലാം അലോട്ട്‌മെന്റിനു ശേഷമാണു സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരം മിക്ക സര്‍ക്കാര്‍, എയ്ഡഡ് കോളജുകളുകളിലും സീറ്റ് വര്‍ധിപ്പിച്ചത്. ആദ്യത്തെ നാല് അലോട്ട്‌മെന്റുകളില്‍ താല്‍ക്കാലിക പ്രവേശനം നേടിയ ആയിരക്കണക്കിനു വിദ്യാര്‍ഥികളാണു മെറിറ്റ് പരിഗണിച്ചാല്‍ പുതുതായി അനുവദിച്ചതും ഒഴിവുള്ളതുമായ കോഴ്‌സുകളില്‍ സീറ്റു ലഭിക്കാന്‍ അര്‍ഹര്‍.
നാലാം അലോട്ട്‌മെന്റിനു ശേഷം താല്‍ക്കാലിക പ്രവേശനം അനുവദിക്കില്ലെന്ന പറഞ്ഞ സര്‍വകലാശാല ഇത്തരം കുട്ടികളെ തഴഞ്ഞാണു കുറഞ്ഞ മാര്‍ക്കുള്ളവര്‍ക്ക് ഇഷ്ട കോഴ്‌സിനു ചേരാന്‍ സ്‌പോട്ട് അഡ്മിഷനിലൂടെ അവസരം ഒരുക്കിയത്. പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ ഭാഗമായി ഓരോ അലോട്ട്‌മെന്റുകള്‍ക്ക് ശേഷവും ഒഴിവുള്ള കോളജ്, കോഴ്‌സ് എന്നിവയിലേക്കു ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കൂള്‍ കോമ്പിനേഷന്‍ മാറ്റം അനുവദിച്ചിരുന്നു. ഇതു നല്‍കാത്തതു മൂലമാണു കുറഞ്ഞ മാര്‍ക്കുള്ളവര്‍ ഇഷ്ട കോഴ്‌സിനു ചേര്‍ന്നപ്പോള്‍ ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ പിന്തള്ളപ്പെട്ടത്. ഇനിയുമുണ്ട് അപാകതകള്‍..
നാലാം അലോട്ട്‌മെന്റിനു ശേഷം ഇഷ്ടകോളജ്, കോഴ്‌സ് എന്നിവയുടെ മുന്‍ഗണനാക്രമം പുനക്രമീകരിക്കാനും പുതിയത് ഉള്‍പ്പെടുത്താനും സര്‍വകലാശാല അവസരം നല്‍കിയിരുന്നു. ഇതു പ്രകാരം പുനക്രമീകരിച്ചവര്‍ക്കു വിവിധ കോളജുകളിലായി 10 കോഴ്‌സുകള്‍ക്കു മാത്രം അപേക്ഷിക്കാനാണ് അവസരം നല്‍കിയത്. നേരത്തെ 20 കോളജുകള്‍ക്കു മുന്‍ഗണനാക്രമത്തില്‍ അപേക്ഷിച്ചിരുന്ന ഇവര്‍ക്കു പുനക്രമീകരണത്തോടെ പത്തിടങ്ങളില്‍ അപേക്ഷിക്കാനുള്ള അവസരം നഷ്ടമായി. ഓപ്ഷന്‍ പുനക്രമീകരിക്കാത്തവരുടെ 20 ഓപ്ഷനുകളും സര്‍വകലാശാല നിലനിര്‍ത്തി ഇതിലേക്ക് അലോട്ട്‌മെന്റ് നടത്തിയതും വിവേചനമാണെന്നു വ്യക്തം. പകുതിയിലധികം സീറ്റുകളും നിറക്കാന്‍ സ്‌പോട്ട് അഡ്മിഷനെ ആശ്രയിക്കേണ്ടി വന്ന സര്‍വകലാശാലയുടെ സ്‌പോട്ട് അഡ്മിഷന്‍ നടത്തിപ്പിലും അപാകതയുണ്ട്.
സര്‍വകലാശാലയുടെ നിര്‍ദ്ദേശാനുസരണം ഒരേ ദിവസം തന്നെയാണ് എല്ലാ കോളജുകളിലും സ്‌പോട്ട് അഡ്മിഷന്‍ നടത്തിയിരുന്നത്. അഫിലിയേറ്റഡ് കോളജുകളിലെല്ലാം ഒഴിവുകളുണ്ടായിട്ടും ഒന്നിലധികം കോളജുകളില്‍ അപേക്ഷ നല്‍കാന്‍ കുട്ടികള്‍ നന്നേ പാടുപെട്ടു. താല്‍ക്കാലിക പ്രവേശനം അനുവദിച്ചതിലെ അപാകത മൂലം അവസാന ഘട്ടങ്ങളിലാണ് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ സ്ഥിര പ്രവേശനം നടന്നത്. താല്‍ക്കാലിക പ്രവേശനം നേടിയ കുട്ടികള്‍ അഡ്മിഷന്‍ സമയത്തു നല്‍കിയ പല ഫണ്ടും കോളജ് മാറ്റ സമയത്ത് പല കോളജുകളും തിരിച്ചു നല്‍കിയിരുന്നില്ല. മാസങ്ങളോളം കാത്തിരുന്നിട്ടും ഇഷ്ട കോഴ്‌സ് കിട്ടാതായതോടെ ഉയര്‍ന്ന മാര്‍ക്കുള്ള ആയിരക്കണക്കിനു വിദ്യാര്‍ഥികളാണു സ്വാശ്രയ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയത്. ഇതോടെ സ്വാശ്രയ കോളജില്‍ വന്‍തുക ഫീസ് നല്‍കി ചേര്‍ന്നവരേക്കാള്‍ കുറഞ്ഞ മാര്‍ക്കുള്ളവര്‍ക്കു സെപ്തംബര്‍ 30 ന് അവസാനിച്ച പല സ്‌പോട്ട് അഡ്മിഷനിലുമായി സീറ്റ് ലഭിച്ചു. ഇതിനിടെ മെറിറ്റ് സീറ്റില്‍ പ്രവേശാനുമതി ലഭിച്ചവരില്‍ നിന്ന് കോളജ് മാറ്റത്തിന് ആദ്യ സെമസ്റ്റര്‍ ഫീസ് ഈടാക്കിയാണു പല കോളജുകളും ടി.സി നല്‍കിയത്.


സംവരണ നിയമത്തിനും പുല്ലുവില

വിവിധ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്നവരെ മുന്നിലെത്തിക്കാനാണു സര്‍ക്കാര്‍ സംവരണ നിയമം പാസാക്കിയത്. ആകെ സീറ്റിന്റെ പകുതിയാണു പി.ജി പ്രവേശനത്തില്‍ സംവരണ വിഭാഗങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ഇതില്‍  സംവരണാനുകൂല്യങ്ങള്‍ ലഭിക്കേണ്ട പല വിഭാഗങ്ങളെയും തഴഞ്ഞു മറ്റു വിഭാഗങ്ങള്‍ക്കു പരിഗണന നല്‍കിയാണു പല കോളജുകളിലും കാലിക്കറ്റ് സര്‍വകലാശാല ഇത്തവണ ഏകജാലക ബിരുദാനന്തര ബിരുദ പ്രവേശനം നടത്തിയത്. ഈഴവ(8 ശതമാനം), മുസ്‌ലിം(7 ശതമാനം), എല്‍.സി, ഒ.ബി.എക്‌സ്(ഒരു ശതമാനം), ബി.പി.എല്‍(10 ശതമാനം), ഒ.ബി.എച്ച്( മൂന്നു ശതമാനം), എസ്.സി(15 ശതമാനം), എസ്.ടി (അഞ്ചു ശതമാനം) എന്നിങ്ങനെയാണു സംവരണ നില.
മലപ്പുറം ഗവണ്‍മെന്റ് കോളജിലെ നാലു കോഴ്‌സുകളിലായി  80 പി.ജി സീറ്റുകളില്‍ 40 എണ്ണം ജനറല്‍ വിഭാഗത്തിനും ബാക്കിയുള്ള 40 സീറ്റ് വിവിധ സംവരണ വിഭാഗങ്ങള്‍ക്കുമായാണു നീക്കിവെച്ചിട്ടുള്ളത്. ഇതുപ്രകാരം അഞ്ചില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുള്ള മുസ്‌ലിം വിഭാഗത്തിന് അഞ്ചു സീറ്റുമാത്രമാണ് ആദ്യ അലോട്ട്‌മെന്റില്‍ അനുവദിച്ചത്. ബി.പി.എല്‍ വിഭാഗത്തിന്  എട്ട് സീറ്റിന് അര്‍ഹതയുള്ളപ്പോള്‍  ആദ്യ അലോട്ട്‌മെന്റില്‍ ഏഴു സീറ്റ് മാത്രമാണ് അനുവദിച്ചത്. 2.4 സീറ്റിന് അര്‍ഹതയുള്ള ഒ.ബി.എച്ച് വിഭാഗത്തിന് നാലു സീറ്റ് നല്‍കിയതു സംവരണ നിയമം മറികടന്നാണ്. 6.4 സീറ്റിന് അര്‍ഹതയുള്ള ഈഴവര്‍ക്ക് ഏഴും, പോയിന്റ് എട്ട് ശതമാനം സീറ്റിന് അര്‍ഹതയുള്ള എല്‍.സി, ഒ.ബി.എക്‌സ് വിഭാഗങ്ങള്‍ക്ക് ഒരു സീറ്റും എന്ന കണക്കില്‍ നിശ്ചിത ശതമാനത്തിലധികമായി പി.ജി സീറ്റ് ലഭിച്ചിട്ടുണ്ട്. ഏകജാലക രീതിയിലെ അപാകത കാരണം ഇത്തരത്തില്‍ സംവരണ വിഭാഗങ്ങള്‍ക്ക് വന്‍ തോതില്‍ സംവരണ നഷ്ടം സംഭവിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago