HOME
DETAILS

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ചെയര്‍മാനെതിരേ സി.പി.എമ്മില്‍ കലാപം

  
backup
October 07 2016 | 23:10 PM

%e0%b4%88%e0%b4%b0%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

 

ഈരാറ്റുപേട്ട: എസ്.ഡി.പി.എയുടെ പരോക്ഷ പിന്തുണയോടുകൂടി ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ റ്റി.എം റഷീദിനെതിരെ സി.പി.എമ്മിനെ പ്രതിനിധീകരിക്കുന്ന മുന്‍സിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ ഉള്‍പ്പെടെ പാര്‍ട്ടിയിലെ പ്രബല വിഭാഗം രംഗത്ത്.
സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.എ നസീര്‍ വധവും അഹമ്മദ് കുരിക്കള്‍ നഗര്‍ പൊളിച്ച സംഭവം പാര്‍ട്ടിക്കു ക്ഷീണം ഉണ്ടാക്കിയതായി ഇവര്‍ പറയുന്നു. മുന്‍സിപ്പാലിറ്റിയിലെ അഴിമതി ചോദ്യം ചെയ്തതിന്റെ പേരിലാണു നസീര്‍ കൊല്ലപ്പെട്ടത്.
കൂരിക്കള്‍ നഗര്‍ പൊളിച്ചത് ചെയര്‍മാന്‍ റ്റി.എം റഷീദിന്റെ അറിവോടു കൂടിയാണെന്നു ഇവര്‍ ആരോപിക്കുന്നു. അഹമ്മദ് കുരിക്കള്‍ അനുയോജ്യമായ സ്ഥലത്ത് മാറ്റി പണിതതിനു ശേഷം പൊളിക്കാവുയെന്നു പാര്‍ട്ടിയുടെ തീരുമാനമെന്ന് സി.പി.എം ലോക്കല്‍ സെക്കട്ടറി എം.എച്ച് ഷനീര്‍ പറഞ്ഞു.
കോട്ടയം ജില്ല ഡി.പി.സിയില്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാത്ത ഏക തദ്ദേശസ്വയംഭരണ സ്ഥാപനമാണ് ഈരാറ്റുപേട്ടയാണെന്നും മുന്‍സിപ്പല്‍ ചെയര്‍മാന്‍ റഷീദ് എസ്.ഡി.പി.എ കൗണ്‍സിലറന്മാരുടെ തടവറയിലാണ് .
ചെയര്‍മാന്റെ പിടിപ്പ് കേടുമൂലം ലോകബാങ്ക് അനുവദിച്ച നാലുകോടി നഷ്ടപ്പെടാന്‍ സാധ്യതയെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുമ്പോള്‍ മൂന്നിലവ്, തലനാട് പഞ്ചായത്തുകളില്‍ ലോകബാങ്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പദ്ധതികള്‍ പൂര്‍ത്തികരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങീയിട്ടില്ല.
പ്രതിപക്ഷവുമായി പോരടിക്കുന്നതു കൊണ്ടും ഉദ്യോഗസ്ഥന്മാരുമായി കലഹിക്കുന്നതു കൊണ്ടും മുന്‍സിപ്പല്‍ ഭരണം സ്തംഭിച്ചിരിക്കുകയാണ്. ഇതേസമയം നസീര്‍ വധക്കേസിലെ പ്രതികള്‍ക്കു മുന്‍ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിടനാട്ടില്‍ സ്വീകരണം നല്‍കീയതിനെ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.
പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ട ഇവര്‍ക്കു സ്വീകരണം ഒരുക്കിയതു പാര്‍ട്ടി നേതൃത്വത്തോടുള്ള വെല്ലുവിളിയാണെന്ന് ഇവര്‍ പറയുന്നു.
കുരിക്കള്‍ നഗര്‍ സംഭവും നസീര്‍ വധക്കേസിലെ പ്രതികള്‍ക്കു സ്വീകരണം നല്‍കിയതും സി.പി.എം ജില്ലാ നേതൃത്വം അന്വേഷണം തുടങ്ങിയതായി അറിയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago