ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന്
വടക്കാഞ്ചേരി: ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒന്നര കോടി രൂപ ചിലവഴിച്ച് പണി പൂര്‍ത്തീകരിച്ച 9 ക്ലാസ് മുറികളോടുകൂടിയ മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിക്കും. അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ പി.കെ ബിജു, സി.പി നാരായണന്, മുന്‍ സഹകരണ വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളാകും. നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് താക്കോല്‍ ദാനം നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ രക്ത ദാനവും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ വി.ചന്ദ്രശേഖരന്, നഗരസഭ സ്ഥിരം സ്ഥിതി അധ്യക്ഷ ടി.എന്‍ ലളിത, പി.ടി.എ പ്രസിഡന്റ് നന്ദകുമാര്‍ മേനോന് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."