കുടിവെള്ള വിതരണം നിര്‍ത്തിവച്ചതായി പരാതി
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ ആറാം വാര്‍ഡ് പടിഞ്ഞാറെക്കരയിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവച്ചതായി പരാതി. ജലവിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്കി.
നായാട്ട്പാറ കോളനിയിലെ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കിഴക്കേക്കര ക്ലബ്ബ് മുതല്‍ പടിഞ്ഞാറെക്കര വരെയുള്ള അരകിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് സ്ഥാപിച്ച് വെള്ളം വിതരണം ചെയ്തിരുന്നത്.
എന്നാല്‍ രാജസഭ എം.പി. സി.പി.നാരായണന്റേയും ഗ്രാമപഞ്ചായത്തിന്റേയും ഫണ്ടണ്ട് ഉപയോഗിച്ച് പുതിയ ജലസംഭരണി നിര്‍മിച്ച് വീട്ട് കണക്ഷന് നല്കാനിരിക്കുന്ന സാഹചര്യത്തിലാണ് പടിഞ്ഞാറെ കരയിലേക്കുള്ള ജലവിതരണം നിര്‍ത്തിവച്ചത്.
നിലവില്‍ വെള്ളം നല്‍കിയിരുന്ന പ്രദേശങ്ങളില്‍ തുടര്‍ന്നും കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."