പാര്‍ട്ടി ചിഹ്നത്തിന്റെ പ്രചാരണത്തിനായി പൊതുമുതലുകള്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെയോ ചിഹ്നങ്ങളുടെയോ പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുസ്ഥലങ്ങളും പൊതു ഖജനാവിലെ പണവും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പൊതുയിടങ്ങളില്‍ സ്ഥാപിക്കുന്നത് തടയുന്നതിനാവശ്യമായ നിര്‍ദേശം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം.
പാര്‍ട്ടിയുടെയോ ചിഹ്നത്തിന്റെയോ പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുസ്ഥലങ്ങളും ഖജനാവിലെ പണവും ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ലംഘിക്കുന്ന പാര്‍ട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അധികാരത്തിലുണ്ടായിരുന്നപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെ പ്രതിമകള്‍ സ്ഥാപിച്ചിരുന്നു. ഇത് വിവാദമായതോടെ ഒരു സംഘടന ഹൈക്കോടതില്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."