കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് ടൂറിസം മേഖല ആശ്വാസമാകും: എം.എം മണി
രാജാക്കാട്: കാര്‍ഷിക രംഗത്ത് വലിയ പ്രതിസന്ധി നേരുടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ടൂറിസത്തിലൂടെ മികച്ച നേട്ടം കൈവരിക്കാനുകുമെന്ന് എം.എം മണി എം.എല്‍.എ.
പാരിസ്ഥിതിക സന്തുലനം ടൂറിസം രംഗത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാഹസിക ജലകായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സംരഭം ഹൈഡല്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആനയിറങ്കല്‍ ജലാശയത്തില്‍ ആരംഭിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനയിറങ്കല്‍ ജലാശയത്തിലൂടെ കയാംഗ് തുഴഞ്ഞാണ് എം.എം മണി ഉദ്ഘാടനം നിര്‍വഹിച്ചത്.
ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വി അനില്‍ കുമാര്‍ സ്വാഗതം ആശംസിച്ചു.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുന്ദരം, ശാന്തമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്, ചിന്നക്കനാല്‍ പഞ്ചായത്തത്ത് പ്രസിഡന്റ് ശീദേവി അന്‍പുരാജ്, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി, കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് മോഹനന് നായര്‍, പി.റ്റി മുരുകന്, സേനാപതി ശശി, ഗീതാ പത്മനാഭന്, സരസ്വതി ശെല്‍വം, വി.എന്‍ മോഹനന്, സേനാപതി വേണു, സി യു ജോയി, തുടങ്ങയിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."