HOME
DETAILS

10 ദിവസങ്ങള്‍ക്കുള്ളില്‍ പത്ത് മോഷണങ്ങള്‍; 2 യുവാക്കള്‍ പിടിയില്‍

  
backup
October 08 2016 | 17:10 PM

10-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ചേര്‍ത്തല: കഞ്ചാവും ഗുളികയും ഉപയോഗിച്ച് ഭ്രാന്തരായി അഭിനയിച്ച് മോഷണം പതിവാക്കിയ രണ്ട് യുവാക്കളെ ചേര്‍ത്തല പൊലിസ് പിടികൂടി. തുറവൂര്‍ വളമംഗലം വടക്ക് മല്ലികശേരില്‍ ധനേഷ് കുമാര്‍ (32), ചേര്‍ത്തല മുനിസിപ്പല്‍ 35-ാം വാര്‍ഡില്‍ ഒറ്റപ്പുന്ന കൊച്ചുവെളി കൃഷ്ണകുമാര്‍ (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം ചേര്‍ത്തല നഗരത്തിലെ മെഡിക്കല്‍ സ്‌റ്റോറിലേത് ഉള്‍പ്പെടെ പത്ത് മോഷണക്കേസുകള്‍ തെളിഞ്ഞതായി പൊലിസ് അറിയിച്ചു. ജയില്‍പ്പുള്ളികള്‍ക്ക് തന്ത്രപരമായി കഞ്ചാവ് കൈമാറുന്നതും പ്രതിഫലംപറ്റുന്നതും ഇവരുടെ രീതിയാണ്.
ചേര്‍ത്തലയിലെ പത്തോളം കേസുകള്‍ ഇവരെ ചോദ്യംചെയ്തതിലൂടെ തെളിഞ്ഞു. ഒരുലക്ഷത്തിലേറെ രൂപയും കഞ്ചാവും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ചേര്‍ത്തല ഗവ. ടൗണ്‍ എല്‍.പി സ്‌കൂള്‍ ജങ്ഷന് സമീപത്തെ ലളിത മെഡിക്കല്‍സ്, നഗരത്തിലെ ക്യാപ് സ്‌റ്റോക്‌സ് സെക്യൂരിറ്റീസ് ഇന്ത്യ, യുവര്‍ കോളജ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തെ സിഗ്‌നേച്ചര്‍ മെന്‍സ് ക്ലോത്ത്, ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ്, പ്രസന്‍സ് ബ്യൂട്ടി പാര്‍ലര്‍ എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ നടത്തിയത് ഇവരാണെന്ന് തെളിഞ്ഞു. പണവും സാമഗ്രികളും ഉള്‍പ്പെടെ മൂന്ന് ലക്ഷത്തോളം രൂപ ഇവര്‍ കൈക്കലാക്കി. 10 ദിവസങ്ങള്‍ക്കുള്ളിലാണ് സ്ഥാപനങ്ങളില്‍ മോഷണം നടത്തിയത്. കഴിഞ്ഞദിവസം ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നുമാണ് ധനേഷിനെ പൊലിസ് പിടികൂടിയത്. പൊലിസിനെക്കണ്ട് 'നൈട്രോ' എന്നപേരിലെ ഗുളിക കഴിച്ച് ബോധരഹിതനായ നിലയിലാണ് കസ്റ്റഡിയിലെടുത്തത്.
രണ്ടുനാള്‍ ചികിത്സിച്ചശേഷമാണ് ചോദ്യംചെയ്യാന്‍ സാധിച്ചത്. മോഷണമുതല്‍ വിറ്റഴിക്കുന്നതില്‍ ഉള്‍പ്പെടെ സഹായിയാണ് രണ്ടാമനായ കൃഷ്ണകുമാര്‍.
ദിവസവും എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന പ്രതികള്‍ വൈകിട്ട് അഞ്ചിന് ഇന്റര്‍സിറ്റി ട്രെയിന്‍ യാത്രക്കാരില്‍നിന്ന് പണവും മൊബൈല്‍ഫോണും കവരുന്നത് പതിവാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയെ സമീപിക്കുമെന്ന് പൊലളസ് പറഞ്ഞു. ചേര്‍ത്തല ഡി.വൈ.എസ്.പി വൈ.ആര്‍ റസ്റ്റം, സി.ഐ വി.പി മോഹന്‍ലാല്‍, എസ്.ഐ എ.വി സൈജു, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ജി ശ്യാം, സിവില്‍ പൊലിസ് ഓഫീസര്‍മാരായ അബിന്‍കുമാര്‍, മനുമോഹന്‍, എസ് ശ്രീകാന്ത്, വി വിജേഷ്, എസ് സുരാജ്, ടെന്‍സന്‍ തോമസ്, വിമല്‍റോയ് ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago