ഇന്ത്യ എന്തിനും തയാറെന്ന് വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: ഏതുവിധത്തിലുള്ള വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ പ്രാപ്തമാണെന്നു വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ. വ്യോമസേനയുടെ 84-ാം സ്ഥാപക ദിനാഘോഷം ഗാസിയാബാദിലെ ഹിന്‍ഡന്‍ എയര്‍ ബേസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം നേരിടുന്ന വെല്ലുവിളികളുടെ ഗൗരവം എത്രമാത്രം വലുതാണെന്നു വ്യക്തമാക്കുന്നതാണ് കശ്മിരില്‍ സൈനിക താവളങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങള്‍. പത്താന്‍കോട്ടിലെയും ഉറിയിലെയും ഭീകരാക്രമണങ്ങള്‍ നമ്മള്‍ ഏതു സമയത്താണു ജീവിക്കുന്നതെന്നു വ്യക്തമായി ഓര്‍മപ്പെടുത്തുന്നു. സേനാകേന്ദ്രങ്ങള്‍ക്കു നേരെയുള്ള ഭീഷണികളെ ചെറുക്കാന്‍ ആധുനിക സുരക്ഷാസംവിധാനങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. വ്യോമസേനയെ ചിട്ടയായ പരിശീലനത്തിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയും കൂടുതല്‍ കരുത്തരാക്കി മാറ്റിക്കഴിഞ്ഞു. പ്രതിരോധരംഗത്തു വ്യോമസേന നിര്‍ണായക സ്ഥാനത്താണുള്ളതെന്നും വ്യോമസേന മേധാവി വ്യക്തമാക്കി.
മിന്നലാക്രമണത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംവാദങ്ങളെയും വിവാദങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇന്ത്യ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ നമ്മള്‍ ഓരോ പാഠങ്ങള്‍ പഠിക്കുകയാണെന്നായിരുന്നു മറുപടി. ഇപ്പോള്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ തക്കവിധം സൈന്യം സജ്ജരായിക്കഴിഞ്ഞെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ പാകിസ്താനു നല്‍കിയ തിരിച്ചടിക്കു പിന്നാലെ നടന്ന വ്യോമസേനയുടെ സ്ഥാപക ദിനാഘോഷത്തിനു വന്‍ പ്രാധാന്യമുണ്ടായിരുന്നു. കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, വ്യോമസേനയിലെ ഓണററി ഗ്രൂപ്് ക്യാപ്റ്റന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. സേനാ മെഡലുകളുടെ വിതരണശേഷം വ്യോമസേനയുടെ കഴിവും കരുത്തും തെളിയിക്കുന്ന അഭ്യാസപ്രകടനങ്ങളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."