HOME
DETAILS
MAL
പറവൂരില്‍ കേന്ദ്രസേന വാഹന പരിശോധന വ്യാപകമാക്കി
backup
May 10 2016 | 09:05 AM
പറവൂര്‍: പറവൂരില്‍ കേന്ദ്രസേന വാഹന പരിശോധന വ്യാപകമാക്കി. ഇലക്ഷനോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നും കള്ളപണവും സ്പിരിറ്റും ഒഴുകുന്നുവെന്ന ഇന്റലിജനസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാതയിലും മറ്റു പ്രധാനപ്പെട്ട റോഡുകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്.
ദൂരെ ദേശങ്ങളില്‍ നിന്നുവരുന്ന കാര്‍ യാത്രക്കാരെയും ഗുഡ്സ് വാഹനങ്ങളുമാണ് കര്‍ശനമായ പരിശോധനക്ക് വിധേയമാക്കുന്നത്. പറവൂര്‍, ആലുവ റോഡില്‍ ആനച്ചാല്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ഒരു വാഹനത്തില്‍ നിന്നും 12 കിലോ സ്വര്‍ണ്ണം കണ്ടെടുത്തു. എന്‍.എച്ച് പതിനേഴില്‍ പറവൂര്‍ പാലത്തിനുസമീപത്ത് നടത്തിയ റൈഡില്‍ കാറില്‍ നിന്നും 35000 രൂപയും കണ്ടെടുത്തു.
ഇവ പിന്നീട് ഉടമകള്‍ മതിയായ രേഖകള്‍ ഹാജരാക്കി തിരിച്ചെടുത്തു. മലബാര്‍ ഗോള്ഡിന്റെതായിരുന്നു സ്വര്‍ണ്ണം. കണ്ടെടുത്തരൂപയുടെ ബാങ്ക് രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് പണം ഉടമക്ക് നല്‍കിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം പട്ടാളം നഗരത്തില്‍ എത്തി റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു.തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട ക്രമസമാധാന സംരക്ഷണത്തിന്റെ ഭാഗമായാണ് സെന്‍ട്രല്‍ ആര്‍മിയുടെ പ്രവേശനം.പറവൂര്‍ പൊലിസിന്റെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."