HOME
DETAILS
MAL
വൈക്കോല്‍ കയറ്റിയ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു
backup
October 08 2016 | 21:10 PM
ഇരിട്ടി: നിറയെ വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറി കീഴൂര്‍ കുന്നില്‍ നിയന്ത്രണം വിട്ടു മറിഞ്ഞതിനെത്തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. കര്‍ണാടകയില്‍ നിന്നു കൂത്തുപറമ്പിലേക്ക് വൈക്കോല്‍ കയറ്റി പോകുകയായിരുന്ന ലോറിയാണ് ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ കീഴൂര്‍ കുന്നില്‍ പുന്നാട് ഇറക്കത്തില്‍ മറിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് അപകടം. ആര്‍ക്കും പരുക്കില്ല.റോഡിന്റെ മധ്യത്തേക്ക് ലോറിയും വൈക്കോലും മറിഞ്ഞതോടെയാണ് ഗതാഗതം ഏറെ നേരം സ്തംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."