മാതൃ-ശിശു സംരക്ഷണ കേന്ദ്രം മാലിന്യനിക്ഷേപ കേന്ദ്രമായി മാറുന്നു
ചേവായൂര്‍: മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന്റെ പരിസരം മലിനപ്പെടുത്തിയ നിലയില്‍. മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മുന്‍വശത്ത് സ്ഥിതിചെയ്യുന്ന മൂത്രപ്പുരയില്‍ പൂര്‍ണമായും പ്ലാസ്റ്റിക് കുപ്പികളും മറ്റ് പാഴ്വസ്തുക്കളും കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. കോഴിക്കോട് കോര്പറേഷന് രണ്ട് ഇ-ടോയ്ലറ്റുകള് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം നിറഞ്ഞ സ്ഥലത്താണ് മിക്കവരും മൂത്രമൊഴിക്കുന്നത്. പാതി അടഞ്ഞ അവസ്ഥയിലായ ഇവിടെ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തുകയാണ്.
ഉപയോഗശൂന്യമായ ശുചിമുറികള്‍ പൊളിച്ചുനീക്കാനുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഡോര്‍മിറ്ററി ബില്‍ഡിങിന് സമീപത്തുള്ള ഷെഡില്‍ ഭക്ഷണാവശിഷ്ടം കൂട്ടിയിട്ട നിലയിലാണ്. ഇതിനു സമീപത്തായി പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയാണ്.
ഇതുകാരണം കൊതുകുശല്യം വര്‍ധിക്കുകയാണ്. ആശുപത്രി മുറ്റവും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."