പ്രതികളെ പിടികൂടാത്തതില്‍ പ്രക്ഷോഭത്തിനൊരുങ്ങി വ്യാപാരികള്‍
കൊയിലാണ്ടി: നഗരത്തിലെ മെഡിക്കല്‍ഷോപ്പ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലിസ് ഇരുട്ടില്‍ തപ്പുന്നു.
കഴിഞ്ഞയാഴ്ചയാണ് ഏതാനും അക്രമിസംഘം നഗരത്തിലെ കൊയിലാണ്ടി മെഡിക്കല്‍ സ്റ്റോര്‍ തകര്‍ത്ത ശേഷം ജീവനക്കാരെയും ട്രാഫിക് എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരേയും മര്‍ദിച്ചത്. പൊതുജനം നോക്കിനില്‍ക്കെ ആറംഗസംഘം അക്രമം നടത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കടയില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും അക്രമികളെ ഇതുവരെ പിടികൂടാനാകാത്ത പൊലിസിന്റെ നടപടിയില്‍ പ്രതിഷേധം വ്യാപകമാണ്.
സംഭവത്തിലെ പ്രതികളെ പിടികൂടാനാവാത്തത് കൊയിലാണ്ടി പൊലിസിനുതന്നെ നാണക്കേടാണെന്ന പ്രതികരണം വ്യാപാരികള്‍ക്കിടയിലുണ്ട്. അക്രമവുമായി ബന്ധപ്പെട്ടു അന്വേഷണച്ചുമതലയുള്ള പ്രിന്‍സിപ്പല്‍ എസ്.ഐ നിപുണ്‍ശങ്കറിനെ സ്ഥലം മാറ്റിയതിനു പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നാണറിയുന്നത്.
ആദ്യം കൂരാച്ചുണ്ട് സ്റ്റേഷനിലേക്കു മാറ്റിയ എസ്.ഐയെ മണിക്കൂറുകള്‍ക്കകം വളയം സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. ഇതോടെയാണ് അക്രമവുമായി ബന്ധപ്പെട്ട അന്വേഷണം വഴിമുട്ടിയത്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ പ്രക്ഷോഭത്തിനു തയാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."