സംസ്ഥാന അക്വാട്ടിക് ചാംപ്യന്‍ഷിപ്പിന് തുടക്കം
കോഴിക്കോട്: ആറാമത് കേരള സംസ്ഥാന മാസ്റ്റേഴ്സ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പിന് നടക്കാവ് സ്പോര്‍ട്സ് കൗണ്‍സില്‍ സ്വിമ്മിങ് പൂളില്‍ തുടക്കമായി. ആദ്യദിനത്തില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ കോട്ടയം 351 പോയിന്റുമായി മുന്നിട്ടു നില്ക്കുന്നു. 341 പോയിന്റുമായി തൃശൂരാണ് രണ്ടാം സ്ഥാനത്ത്. 179 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തും തുടരുന്നു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. കൂടുതല്‍ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് വേദിയൊരുക്കാന്‍ ചേവായൂരില്‍ പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വിമ്മിങ് പൂള് യാഥാര്‍ഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന് അധ്യക്ഷനായി. ചടങ്ങില്‍ സ്വിമ്മിങ് ഫെഡറേഷന് ഓഫ് ഇന്ത്യാ വൈസ് പ്രസിഡന്റും റിയോ ഒളിംപിക്സ് റഫറിയുമായിരുന്ന എസ്. രാജീവ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി, സംഘാടസമിതി സെക്രട്ടറി ഡോ. റോയ് വി. ജോണ്‍, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ജനറല്‍ കണ്‍വീനര്‍ സി.സി ജോളി പ്രസംഗിച്ചു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് നന്മണ്ട ജനത ക്ലബിലെ താരങ്ങള്‍ അവതരിപ്പിച്ച ജലശയനം, ചാലിയത്തെ മുഹമ്മദ് ആദിലിന്റെയും അദ്നാന്റെയും കൈകെട്ടിയുള്ള നീന്തല്‍ അഭ്യാസം എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."