കാവശ്ശേരിയിലെ കെല്‍പാം സംസ്‌കരണ കേന്ദ്രത്തിന് ശാപമോക്ഷം
കുഴല്‍മന്ദം: വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന കരിമ്പന ഉല്‍പ്പന്ന വികസന തൊഴിലാളി ക്ഷേമ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെല്‍പാം) കാവശ്ശേരി കല്ലേപ്പുള്ളിയിലെ സംസ്‌കരണ കേന്ദ്രം പുനരുദ്ധരിക്കുന്നു. പദ്ധതിയുടെ രൂപരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. 25ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. 50ലക്ഷത്തിന്റെ രൂപരേഖയാണ് സമര്‍പ്പിച്ചിരുന്നത്. ഭാവിയില്‍ കൂടുതല്‍ തുക അനുവദിക്കും.
2000ത്തിലാണ് കല്ലേപ്പുള്ളിയില്‍ കെല്‍പാം - പനനാര് സംരക്ഷണകേന്ദ്രം ആരംഭിച്ചത്. ആലത്തൂര്‍ താലൂക്കില്‍ പൊതുമേഖലയിലെ ആദ്യ വ്യവസായ ശാലയാണിത്. വൈകാതെ പ്രവര്‍ത്തനം നിലച്ച കേന്ദ്രം പത്ത് വര്‍ഷം മുന്‍പ് പുനരുദ്ധരിച്ചിരുന്നു. ആറ് വര്‍ഷം മുന്‍പ് വീണ്ടും പൂട്ടി. പനനാര് സംസ്‌കരണം, ഫര്‍ണീച്ചര്‍ നിര്‍മാണം എന്നിവ പുനരാരംഭിക്കാന്‍ 25 ലക്ഷം, ശീതളപാനീയ യൂനിറ്റിന് 25ലക്ഷം എന്നിങ്ങനെ വകയിരുത്തണമെന്നായിരുന്നു രൂപരേഖയുടെ നിര്‍ദേശം.
ആകെ 25ലക്ഷം രൂപയേ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളൂ. ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലം, ജലസമൃദ്ധമായ കുളം, കോണ്‍ക്രീറ്റ് കെട്ടിടം എന്നിവ കല്ലേപ്പുള്ളി കേന്ദ്രത്തിനുണ്ട്. ഇത് ഉപയോഗപ്പെടുത്തി കുപ്പിവെള്ള നിര്‍മാണശാല, ആധുനിക അരിമില്‍ എന്നിവ ആരംഭിക്കാനുള്ള ആലോചനയുമുണ്ട്. ഇതിന് അന്തിമരൂപമായിട്ടില്ല. എന്നാല്‍ ഇത് പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കൊണ്ടുവരാനുള്ള നീക്കവും നടത്തുന്നുണ്ട്. അങ്ങനെയാണെങ്കില്‍ സ്ഥാപനത്തിലെ 50ശതമാനം ജോലി പട്ടികജാതിക്കാര്‍ക്ക് അനുവദിച്ചുകിട്ടും. നിലവില്‍ പൂട്ടിയ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആലോചനയോഗവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."