ഡബ്ല്യു.എം.ഒ ഗോള്‍ഡന്‍ ജൂബിലി; സ്വാഗതസംഘം രൂപീകരിച്ചു
മുട്ടില്‍: വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ 50ാം വാര്‍ഷിക ആഘോഷങ്ങളുടെ മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. ഡബ്ല്യു.എം.ഒ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള നൂറിലധികം പേര്‍ യോഗത്തില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ വിശദീകരണം ജോയിന്റ് സെക്രട്ടറി മായിന്‍ മണിമ നിര്‍വഹിച്ചു. പി.കെ അബൂബക്കര്‍ അധ്യക്ഷനായി. പി.പി.എ കാദര്‍, ഇമ്പിച്ചികോയ തങ്ങള്‍, ഖാലിദ് ഫൈസി, റാഷിദ് കൂളിവയല്‍ സംസാരിച്ചു. മുഹമ്മദ് ഷാ മാസ്റ്റര്‍ സ്വാഗതവും, ഡബ്ല്യു.എം.ഒ അഡ്മിനിസ്‌ട്രേറ്ററായ പി അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു.
കെ.പി അഹമ്മദ് കുട്ടി ഫൈസി(വലിയ ഉസ്താദ്), കെ.ടി ഹംസ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചികോയ മുസ്‌ലിയാര്‍, വി മൂസ കോയ മുസ്‌ലിയാര്‍, പി.പി.എ ഖാദര്‍, പി.പി.എ കരീം എന്നിവരെ രക്ഷാധികാരികളായും, എം.എ മുഹമ്മദ് ജമാല്‍(ചെയര്‍), പി.കെ അബൂബക്കര്‍, എം.കെ അബൂബക്കര്‍ ഹാജി, അഡ്വ. കെ മൊയ്തു(വൈ.ചെയര്‍), മായിന്‍ മണിമ(ജ.കണ്‍), ഷാമാസ്റ്റര്‍, കക്കോടന്‍ മുഹമ്മദ്, അഹമ്മദ് മാസ്റ്റര്‍, പി.കെ മുസ്തഫ, ടി മുഹമ്മദ്, നൗഷാദ് ഗസ്സാലി, അഡ്വ. എം.സി.എം ജമാല്‍(ജോ.കണ്‍), കോണിക്കല്‍ ഖാദര്‍(പബ്ലീസിറ്റി ചെയര്‍), ഹക്കീം (കണ്‍), വി.പി.എ പൊയിലൂര്‍(റിസപ്ഷന്‍ ചെയര്‍), മഹ്‌റൂഫ് കെ(കണ്‍), പയന്തോത്ത് മൂസഹാജി(ഫുഡ് ആന്റ് റിഫ്രഷ്‌മെന്റ് ചെയര്‍), അഷ്‌റഫ് പേരിയ(കണ്‍), സി നുറുദ്ദീന്‍(അക്കൊമഡേഷന്‍ ചെയര്‍) എന്‍.കെ മുസ്തഫ ഹാജി(കണ്‍), പി.സി ഇബ്രാഹിം ഹാജി (ഫിനാന്‍സ് ചെയര്‍), പിലാക്കണ്ടി ഇബ്രാഹിം ഹാജി(കണ്‍) എന്നിവരെയും തിരഞ്ഞെടുത്തു. നവംബര്‍ 10ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ഷിക ആഘോഷ പ്രഖ്യാപനം നടത്തുന്നതോടെ ഗോള്‍ഡന്‍ ജൂബിലിക്ക് തുടക്കമാവും. സാമൂഹിക സേവന കാരുണ്യ രംഗത്ത് കുടൂതല്‍ കാര്യക്ഷമതയോടും, ഉത്സാഹത്തോടെയും സ്വയം സാധ്യമാകുവാനുളള ആഹ്വാനവുമായാണ് ഡബ്ല്യു.എം.ഒ 50ാം വാര്‍ഷികം ആഘോഷിക്കുന്നത്. വ്യത്യസ്തമായും ക്രിയാത്മകവും ഉല്‍പാദകവുമായ പദ്ധതികള്‍ക്കും പരിപാടികള്‍ക്കുമാണ് രൂപം നല്‍കിയിട്ടുളളത്.ഡബ്ല്യു.എം.ഒ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ വിദ്യാഭ്യാസ സാംസ്‌കാരിക സെമിനാറുകളും, സിമ്പോസിയങ്ങളും നടത്താനും അനിവാര്യമായ പ്രൊജക്ടുകളും സ്വപ്ന പദ്ധതികളും ആരംഭിക്കുവാനും ചരിത്രസ്മരണിക യാഥാര്‍ഥ്യമാക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."