തീവ്രവാദത്തിനു വളം വിതറുന്നത് കോണ്‍ഗ്രസും സി.പി.എമ്മും: വി മുരളീധരന്
കാസര്‍കോട്: സംസ്ഥാനത്ത് തീവ്രവാദത്തിനു വളം വിതറുന്നതു സി.പി.എമ്മും കോണ്ഗ്രസുമാണെന്നു ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്.
തീവ്രവാദത്തിനെതിരേ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു സംഘടിപ്പിച്ച വിശദീകരണ പൊതുയോഗവും സത്യഗ്രഹവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തു തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടെന്നു സി.പി.എം അവകാശപ്പെടുന്ന കണ്ണൂരില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി തീവ്രവാദികളെ അറസ്റ്റു ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിനു തൊട്ടുത്തു നിന്നാണ് ഇവര്‍ പിടിയിലായത്. സി.പി.എം അറിയാതെ പുറത്തു നിന്നെത്തിയ തീവ്രവാദികള്‍ക്ക് ആ പ്രദേശത്ത് ഒളിച്ചിരിക്കാന്‍ കഴിയില്ലെന്നും വി മുരളീധരന് പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായക്, സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, സോഷ്യലിസ്റ്റ് ജനത ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ രാമചന്ദ്രന്, ന്യൂനപക്ഷ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് മുനീര്‍ ബേര്‍ക്ക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."