HOME
DETAILS
MAL
ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ യുദ്ധം ഒരു പരിഹാരമല്ല: പാകിസ്താന്
backup
October 09 2016 | 10:10 AM
വാഷിങ്ടണ്‍: ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ യുദ്ധമൊരു പരിഹാരമല്ലെന്ന് പാകിസ്താന്. കശ്മീര്‍ ഉള്‍പ്പെടെ എല്ലാ അതിര്‍ത്തി പ്രശ്നങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് യു.എസിലെ പാക് സ്ഥാനപതിയായ ജലീല്‍ അബ്ബാസ് വ്യക്തമാക്കി.
യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും ജനങ്ങളുടെ ക്ഷേമത്തിനുമാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഇന്ത്യയും പാകിസ്താനും ആണവരാജ്യങ്ങളാണ്. അതിനാല്‍ തന്നെ യുദ്ധമെന്നത് ഒരു പരിഹാരമേ അല്ല. ഇന്നത്തെ കാലത്ത് യുദ്ധമെന്നത് ചിന്തിക്കാനേ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളും പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പറഞ്ഞുതീര്‍ക്കുക. ഇതാണ് പാകിസ്താന്റെ നിലപാടെന്നും ജിലാനി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."