മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
കാക്കനാട്: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് തൃക്കാക്കര മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
മതനിയമങ്ങള്‍ പാലിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഉറപ്പ് നല്‍കുന്നുണ്ട്. ഏക സിവില്‍കോഡ് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഏക സിവില്‍കോഡിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ കാടിളക്കുന്നത് ന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും നേതാക്കന്മാര് കൂട്ടി ചേര്‍ത്തു.
കാക്കനാട് നിന്ന് ആരംഭിച്ച പ്രകടനം എന്‍ജിഒ കോട്ടേഴ്സില് സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എ മമ്മു, ജില്ലാ കമ്മിറ്റി അംഗം പി.എം യൂസഫ്, മണ്ഡലം ജനറല്‍ സെക്രട്ടറി പി കെ.അബ്ദുള്‍ റസാഖ്, സെക്രട്ടറി പി എം ഹബീബ്, മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ടി.എം അലി, വൈസ് പ്രസിഡന്റ് ഖുത്തുബുദ്ദീന്, സെക്രട്ടറിമാരായ പി.എം പരീത്, എ.എ യൂസഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സി.എസ് സൈനുദ്ദീന്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് ഇബ്രാഹിം ചിറ്റേത്തുകര. മണ്ഡലം വൈസ് പ്രസിഡന്റ് എം.കെ.അന്‍സാര്‍,സെക്രട്ടറി പി.എം മാഹിന്‍കുട്ടി എന്നിവര്‍ നേതൃത്യം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."