നെട്ടൂര്‍ പി.ഡബ്ല്യു.ഡി റോഡ് ശോച്യാവസ്ഥയില്‍; പ്രതിഷേധം ശക്തം
നെട്ടൂര്‍: പി.ഡബ്ല്യു.ഡി റോഡ് സഞ്ചരിക്കാനാവാത്ത വിധം തകര്‍ന്നു കിടന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. മാടവനയില്‍ തുടങ്ങി നെട്ടൂര്‍ നോര്‍ത്തില്‍ അവസാനിക്കുന്ന റോഡിലെ പല ഭാഗങ്ങളിലും ടാറിങ് ഇളകി ആഴത്തിലുള്ള കുഴികള്‍ രൂപപ്പെട്ടു. കുഴികളില്‍ വിണ് ഇരുചക്രവാഹന യാത്രികരുള്‍പ്പടെ അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുകയാണ്.
റോഡിനിരുവശവും പല ഭാഗങ്ങളിലും തെരുവുവിളക്കുകള്‍ കത്തുന്നില്ല. തെരുവുനായ്ക്കളുടെ ശല്യവും കൂടിയായതോടെ ഇതുവഴിയുള്ള യാത്ര ദുസഹമായതായി നാട്ടുകാര്‍ പറയുന്നു. റോഡ് ടാറിങിനായി കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തുക അനുവദിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പണി തുടങ്ങിയില്ല. പിന്നിട് ടെന്‍ഡര്‍ റദ്ദ് ചെയ്ത് പദ്ധതി മാറ്റി ടൈല്‍ വിരിക്കല്‍ ആരംഭിച്ചു.
എന്നാല്‍ ഇതും പകുതി ദൂരം മാത്രമെ എത്തിയുള്ളൂ. നെട്ടൂര്‍ പാല്‍ സൊസൈറ്റിയുടെ മുന്‍വശം വരെ എത്തിച്ച് നിര്‍ത്തി. ഫണ്ട് ഇല്ല എന്ന കാരണത്താല്‍ ഇതും മുഴുവനാക്കിയില്ല. കൂടാതെ റോഡിനിരുവശവുമുള്ള കൈയേറ്റം മൂലം ആറ് മീറ്റര്‍ വിതിയുള്ള റോഡ് ചില ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ മാത്രമായി ചുരുങ്ങി. റോഡ് കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ തോമസ് നെട്ടൂര്‍ കോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തിരിക്കുകയാണ്.
നെട്ടൂര്‍ കുണ്ടന്നൂര്‍ സമാന്തരപാലം പൂര്‍ത്തിയാവുന്നതോടെ പി.ഡബ്ല്യു.ഡി റോഡില്‍ തിരക്കേറും. ദേശിയ പാതയിലൂടെയുള്ള വാഹനങ്ങള്‍ കുണ്ടന്നൂരില്‍നിന്നും മാടവനയില്‍ നിന്നും നെട്ടൂര്‍ റോഡിലേക്ക് പ്രവേശിക്കും. ഇത് റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കും. കുപ്പിക്കഴുത്ത് പോലുള്ള ചന്തപ്പാലം വിതി കൂട്ടി പുനര്‍നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
നെട്ടൂര്‍ പി.ഡബ്ല്യു.ഡി റോഡിന് മൂന്നര കിലോമീറ്ററിലേറെ ദൈര്‍ഘ്യമുണ്ട്. ഇടറോഡിന്റെ ചില ഭാഗങ്ങളില്‍ മാത്രമെ കാനയുള്ളൂ. കാന നിര്‍മാണത്തിലെ അശാസ്ത്രീയതയും മഴ പെയ്താല്‍ റോഡ് പെട്ടെന്ന് വെള്ളക്കെട്ടിലാകുന്നതിന് കാരണമായി നാട്ടുകാര്‍ പറയുന്നു. പ്രധാന റോഡില്‍ നിന്നും വെള്ളമൊഴുകി പോകാനായി നിര്‍മിച്ച കാനകള്‍ പല സ്ഥലങ്ങളിലും അടഞ്ഞ് കിടക്കുന്ന അവസ്ഥയിലുമാണ്.
വര്‍ഷക്കാലമെത്തുന്നതോടെ റോഡ് പുര്‍ണമായും വെള്ളക്കെട്ടിലാകും. റോഡിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് യാത്ര സുഗമമാക്കണമെന്നാവശ്യപ്പെട്ട് റസിഡന്‍സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."