എഫ്.സി.ഐ വര്‍ക്കേഴ്‌സ് സംയുക്ത സമര സമിതി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും
കൊച്ചി: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ തൊഴിലാളികളെ പിരിച്ചുവിട്ട് കരാര്‍വല്‍ക്കരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ 20ന് പണിമുടക്കി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ എഫ്.സി.ഐ വര്‍ക്കേഴ്‌സ് സംയുക്ത സമര സമിതി കണ്‍വന്‍ഷന്‍ തീരുമാനിച്ചു. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തണമെന്നും എഫ്.സി.ഐയെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.
30 വര്‍ഷമായി തൊഴിലെടുക്കുന്നവരെയാണ് പിരിച്ചുവിടാന്‍ ശ്രമിക്കുന്നത്. ഈ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് നിരവധി കോടതി വിധികളുണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. കേരളത്തിലെ എഫ്.സി.ഐ ഗോഡൗണുകള്‍ വ്യാപകമായി പൂട്ടാനും കേന്ദ്രം നടപടിയാരംഭിച്ചു. കരാര്‍വല്‍ക്കരണം നടപ്പാക്കുന്നതോടെ തൊഴിലാളികളുടെയും കുടുംബംഗങ്ങളുടെയും ഭാവി പ്രതിസന്ധിയിലാകുമെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി.
14 മുതല്‍ എല്ലാ ജില്ലയിലെയും എഫ്.സി.ഐയുടെ ഓഫിസുകള്‍ക്ക് മുന്നില്‍ തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തും. 20ന് മുഴുവന്‍ തൊഴിലാളികളും പണിമുടക്കി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. എഫ്.സി.ഐ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും.
യോഗത്തില്‍ വിജയന്‍ കുന്നിശേരി അധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടന നേതാക്കളായ എ വേലപ്പന്‍ നായര്‍, ശങ്കരന്‍, സെയ്തലവി, കെ സുധാകരന്‍, സംസ്ഥാന കണ്‍വിനര്‍ പി.പി സണ്ണി ടി.പി സന്തോഷ് എന്നിവര്‍ സംസാരിച്ചു. വിവിധ ഡിപ്പോകളില്‍ നിന്നു സ്ത്രീകളുള്‍പ്പെടെ അഞ്ഞുറോളം പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."