പണ്ടപ്പിള്ളി സി.എച്ച്.സിക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍സ് അക്രഡിറ്റേഷന്‍
മൂവാറ്റുപുഴ: കേന്ദ്ര ഗവണ്‍മെന്റിന്റെ മിനിസ്റ്ററി ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയറിന്റെ പുതിയ ആശുപത്രി ക്വാളിറ്റി അഷ്വറന്‍സ് പദ്ധതിയായ എന്‍.ക്യു.എ.എസ് അക്രഡിറ്റേഷന്‍സ് മൂവാറ്റുപുഴ പണ്ടപ്പിള്ളി സി.എച്ച്.സിക്ക് ലഭിച്ചതോടെ ആശുപത്രി സേവനങ്ങളുടെ മികവില്‍ ഇന്ത്യയിലെ ഒന്നാമത്തെ സാമൂഹിക ആരോഗ്യ കേന്ദ്രമായി മാറി.
2013-ല്‍ കെ.എ.എസ്.എച്ച് അക്രഡിറ്റേഷനും 2015-ല്‍ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷനും 2016-ല്‍ എന്‍.ക്യു.എ.എസ് അക്രഡിറ്റേഷനും ലഭിച്ച ഇന്ത്യയിലേയും കേരളത്തിലേയും ഒരേ ഒരു ഗവണ്‍മെന്റ് ആശുപത്രി എന്ന ബഹുമതിയും പണ്ടപ്പിള്ളി സി.എച്ച്.സിക്ക് സ്വന്തം.
ഈ അംഗീകാരം ദേശീയ ആരോഗ്യ ദൗത്യത്തിനും സംസ്ഥാന ആരോഗ്യ വകുപ്പിനും മികവിന്റെ പൊന്‍തൂവലായി മാറി. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആരക്കുഴ പഞ്ചായത്തിലാണ് പണ്ടപ്പിള്ളി സി.എച്ച്.സി സ്ഥിതിചെയ്യുന്നത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരക്കുഴ പഞ്ചായത്തിന്റെയും കീഴിലുള്ളതാണ് ആശുപത്രി. ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.കെ.മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള ക്വാളിറ്റി ടീമാണ് ആശുപത്രിയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആശുപത്രിയുടെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സാമ്പത്തീക സഹായങ്ങളും ഫണ്ടുകളും വിനിയോഗിക്കുന്ന് ദേശീയ ആരോഗ്യ ദൗത്യം ആണ്.
ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്കുള്ള സേവനങ്ങള്‍ ഗുണനിലവാരത്തോടുകൂടി നല്‍കികൊണ്ടിരിക്കുന്നതിനാലാണ് എന്‍.ക്യു. എ.എസ്. അക്രഡിറ്റേഷന്‍ ലഭിച്ചത്.
ആശുപത്രി ശുചിത്വം, മാലിന്യ നിര്‍മാര്‍ജ്ജനം, പകര്‍ച്ച വ്യാധി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 24-മണിക്കൂറും വെള്ളവും വൈദ്യുതിയും, രോഗികളുടെ സുരക്ഷക്കായിട്ട് റാമ്പുകള്‍, വൃത്തിയുള്ള ശുചിമുറികള്‍, ആവശ്യത്തിനുള്ള ആശുപത്രി ഉപകരണങ്ങള്‍, അതിന്റെ കൃത്യമായ റിപ്പയര്‍, മെയിന്റന്‍സ്, കാലിബറേഷന്‍, മരുന്നുകളുടെ ലഭ്യത, വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍, സൂചനകള്‍, പൗരാവകാശ രേഖ, മറ്റു സേവനങ്ങള്‍ എന്നിവയില്‍ മികച്ച നിലവാരം ആശുപത്രി പുലര്‍ത്തിവരുന്നു.
കമ്പ്യൂട്ടറൈസ്ഡ് ചെയ്ത ഫാര്‍മസി മികച്ച നിലവാരത്തോട് കൂടിയുള്ള സഴ്‌സിംഗ് സൗകര്യം മതൃകപരമായ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ മാതൃകാ കുത്തിവയ്പ്പ് കേന്ദ്രം, കൃത്യമായ മീറ്റിംഗുകളും ആശുപത്രി വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള വെബ്‌സെറ്റ് അടിയന്തിര സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മോക്ക് ഡ്രില്ലുകള്‍, എന്നിവ ക്വാളിറ്റിയോടുകൂടി പ്രവര്‍ത്തിക്കുന്നു. പണ്ടപ്പിള്ളി സി.എച്ച്.സി ആശുപത്രിയില്‍ ജോലി ചെയ്യുന്ന 35-ഓളം വരുന്ന എല്ലാ വിഭാഗത്തിലുമുള്ള ജീവനക്കാരും സംസ്ഥാന ആരോഗ്യ വകുപ്പിനും കേന്ദ്ര ആരോഗ്യ വകുപ്പിനും മുതല്‍ കൂട്ടും മാത്യകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."