കുടിവെള്ളം: എസ്.ടി.യു സമരത്തിലേക്ക്
ചങ്ങനാശേരി: നഗരത്തിലെ കുടിവെള്ളം മുടങ്ങുന്നതില്‍ സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) പ്രതിഷേധിച്ചു.
ചങ്ങനാശേരി നഗരസഭയിലെ ഫിഷ് മാര്‍ക്കറ്റ്, വണ്ടപ്പേട്ട, മഞ്ചാടിക്കര, വാഴപ്പള്ളി, വട്ടപ്പള്ളി, മലേക്കുന്ന്, പെരുന്ന എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാതെയായിട്ട് ദിവസങ്ങളായി.
നിത്യഉപയോഗത്തിനുള്ള കുടിവെള്ളത്തിനായി നഗരവാസികല്‍ നെട്ടോട്ടം ഓടുകയാണ്. എം.എല്‍.എയേയും നഗരസഭാധികാരികളേയും, വാട്ടര്‍ അതോറിട്ടിയേയും നിരവധി പ്രാവശ്യം അറിയിച്ചിട്ടും നാളിതുവരെ പരിഹാരം കണ്ടിട്ടില്ലാത്തതിനാല്‍ തുടര്‍ന്നുള്ള സമര പരിപാടികള്‍ക്ക് രൂപം കൊടുക്കുവാനും പ്രതിഷേധ റാലികളും ജലഅഥോറിറ്റിയുടെ മുന്നില്‍ ധര്‍ണകളും സംഘടിപ്പിക്കുവാനും എസ്.ടി.യു യോഗം തീരുമാനിച്ചു.
എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.എസ് ഹലീല്‍ റഹിമാന്‍ യോഗം ഉദ്ഘാടനം ചെയ്തു. എന്‍ റയ്ഹാനത്ത് അധ്യക്ഷത വഹിച്ചു. വിവിധ മണ്ഡലം ഭാരവാഹികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."