HOME
DETAILS
MAL
ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു
backup
October 09 2016 | 18:10 PM
ഹരിപ്പാട്: ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. വീയപുരം മുണ്ടുതോട് പാടശേഖരത്തിലെ എഞ്ചിന്‍ ഡ്രൈവര്‍ പൂവത്ത്കുന്നേല്‍ റ്റി.വി.വര്‍ഗ്ഗീസ്(65)നാണ് മര്‍ദ്ദനമേറ്റത്.കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടു മണിക്കാണ് സംഭവം.ഒരുകൂട്ടം ആളുകള്‍ വന്ന് മോട്ടോര്‍ തറയുടെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ടൂള്‍സും മറ്റ് വിലപിടിപ്പുള്ള പല വസ്തുക്കളും നശിപ്പിച്ചു.പിന്നീട് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വര്‍ഗ്ഗീസ ് പറയുന്നു.മര്‍ദ്ദനത്തില്‍ അവശനായവര്‍ഗ്ഗീസിനെവിവരമറിഞ്ഞെത്തിയ പാടശേഖര കമ്മിറ്റി ഭാരവാഹികളാണ് ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. പാടശേഖര കമ്മറ്റി കണ്‍വീനര്‍ ഭാസ്‌ക്കരന്‍ പ്രതികളെ പിടികൂടണമെന്നാവശൃപ്പെട്ട് എടത്വ പോലീസില്‍ പരാതിനല്‍കി.പ്രതികളെ ഉടന്‍ പിടികൂടാനുള്ള നടപടിസ്വീകരിച്ചതായി സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."