ചരിത്രത്തെ നയിക്കാന്‍ വിദ്യാര്‍ഥികള്‍ പ്രാപ്തരാകണം: കുരീപ്പുഴ
കൊല്ലം: ജാതിയും മതവും ഊട്ടിയുറപ്പിച്ചും വസ്തുതാ വിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിച്ചും ചരിത്രത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്ന ഒരു കാലഘട്ടത്തില്‍ ചരിത്രത്തെ മുന്നോട്ട് നയിക്കാന്‍ വിദ്യാര്‍ഥികള്‍ പ്രാപ്തരാകണമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍.
എ.ഐ.ഡി.എസ്.ഒ സംസ്ഥാനവിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായി ചിന്നക്കടയില്‍ നടന്ന സേവ് എജ്യൂക്കേഷന്‍-സേവ് കള്‍ച്ചര്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.ബി.എ.രാജാകൃഷ്ണന്‍, അഖിലേന്‍ഡ്യാ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജര്‍ഖാന്‍, ബി.കെ.രാജഗോപാല്‍,എ.ജയിംസ്,ഷൈലാ കെ.ജോണ്‍, ജി.എസ്.പത്മകുമാര്‍, എന്‍.കെ.ബിജു,ഇ.എന്‍.ശാന്തിരാജ്, പി.കെ.പ്രഭാഷ് എന്നിവര്‍ സംസാരിച്ചു.ജയചന്ദ്രന്‍ തകഴിക്കാരന്‍ ഇ.സി.ജി അഥവാ ഒരു മനുഷ്യന്റെ ഹൃദയതാളം എന്ന നാടകം അവതരിപ്പിച്ചു.
വിദ്യാര്‍ഥി സമരനേതാക്കളുടെ സംഗമം ഡെമോക്രാറ്റിക് റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വീനറും കാലടി സംസ്‌കൃതസര്‍വകലാശാലയിലെ ഗവേഷകനുമായ അനീഷ്‌കുമാര്‍ വി.കെ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."