മലയോര മേഖലയില്‍ വീണ്ടും കുന്നിടിക്കലും നിലം നികത്തലും
മലയിന്‍കീഴ്: മലയോര മേഖലയില്‍ വീണ്ടും കുന്നിടിക്കലും നിലം നികത്തലും സജീവം. പൊലിസും റവന്യൂ അധികൃതരും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ടു പേരെ പൊലിസ്, വാഹനങ്ങളെയുള്‍പടെ പിടികൂടി.
എക്‌സ്‌കവേറ്ററുകളുടെയും ടിപ്പറുകളുടെയും സഹായത്തോടെ ദിവസം നൂറിലധികം ലോഡ് മണ്ണാണ് നഗരത്തിലേക്കും ഇവിടെയുള്ള നികത്തല്‍ പ്രദേശങ്ങളിലേക്കും പോകുന്നത്. പ്രധാനമായും ചെറിയകൊണ്ണി, മലയം, മൂങ്ങോട്,
വിളപ്പില്‍ , പെരുകാവ്, തുടങ്ങിയയിടങ്ങളില്‍ നിന്നാണ് കുന്നുകളിടിച്ച് മണ്ണ് കടത്തുന്നത്. ഇതിന് അനുബന്ധമായി പുളിയറക്കോണം, കാവിന്‍പുറം, മൈലാടി, വെള്ളൈക്കടവ് തുടങ്ങിയയിടങ്ങളില്‍ ഏക്കറുകണക്കിനു സ്ഥലം നികത്തുകയും ചെയ്തു.
നിയമം മറികടന്ന് കൃഷി ഭൂമികള്‍ മണ്ണിട്ടുനികത്തി വീടുവെച്ച് നല്‍കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകളാണ് മണ്ണ് കടത്തിനും നികത്തലിനും പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. തരിശായ വയലുകള്‍ നിസാരവിലയ്ക്ക് വാങ്ങി , സമീപപ്രദേശങ്ങളിലെ കുന്നുകള്‍ ഇടിച്ച് മണ്ണ് ടിപ്പറുകളിലെത്തിച്ച് നികത്തിയ ശേഷം പ്ലോട്ടുകളായി തിരിച്ച് വന്‍വിലക്കു വിറ്റഴിക്കുന്ന സംഘങ്ങളും സജീവമാണ്.
ടിപ്പര്‍ ലോറികളും എക്‌സ്‌കവേറ്ററുകളും ഇവിടങ്ങളിലേക്ക് എത്തിക്കുന്നതിന് സ്വകാര്യവ്യക്തികളുടെ വസ്തുക്കള്‍ അനധികൃതമായി കൈയേറുന്നതും പതിവാണ്. സ്റ്റേഷനുകളില്‍ പരാതി നല്‍കിയാല്‍ പരാതിക്കാരന്റെ പേരുവിവരം നിമിഷങ്ങള്‍ക്കുള്ളില്‍
മാഫിയാ സംഘങ്ങള്‍ക്കു ലഭിക്കുമത്രേ. വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ സ്റ്റേഷനുകളിലും മാഫിയകള്‍ക്ക് ആളുകളുണ്ട്. രഹസ്യ പിന്തുണയുമായി പ്രാദേശിക രാഷ്ട്രീയ കക്ഷികളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."