ജര്‍മനി, ഇംഗ്ലണ്ട്, പോളണ്ട് ടീമുകള്‍ക്ക് വിജയം
ലണ്ടന്‍: യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ലോക ചാംപ്യന്മാരായ ജര്‍മനി, കരുത്തരായ ഇംഗ്ലണ്ട്, പോളണ്ട് ടീമുകള്‍ക്ക് വിജയം. ജര്‍മനി മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനേയും ഇംഗ്ലണ്ട് 2-0ത്തിനു മാള്‍ട്ടയേയും പോളണ്ട് 3-2നു ഡെന്മാര്കിനേയും കീഴടക്കി.
തോമസ് മുള്ളര്‍ ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തിലാണ് ലോക ചാംപ്യന്മാരുടെ വിജയം. ശേഷിച്ച ഗോള്‍ ടോണി ക്രൂസിന്റെ വകയായിരുന്നു. ഇംഗ്ലണ്ടിനായി സ്റ്റുറിഡ്ജ്, അല്ലി എന്നിവര്‍ വല ചലിപ്പിച്ചു. നായകന് ലെവന്‍ഡോസ്കിയുടെ ഹാട്രിക്ക് മികവില്‍ മുന്നേറിയ പോളണ്ടിനെ രണ്ടു ഗോള്‍ തിരിച്ചടിച്ച് ഞെട്ടിക്കാന്‍ ഡെന്മാര്കിനു കഴിഞ്ഞെങ്കിലും അന്തിമ വിജയം പോളിഷ് ടീം സ്വന്തമാക്കി.
മറ്റു മത്സരങ്ങളില്‍ സ്ലോവേനിയ 1-0ത്തിനു സ്ലോവാക്യയേയും വടക്കന്‍ അയര്‍ലന്‍ഡ് മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് സാന്‍ മരിനോയേയും പരാജയപ്പെടുത്തി. സ്കോട്ലന്ഡ്- ലിത്വാനിയ പോരാട്ടം 1-1നു സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."