HOME
DETAILS
MAL
തുമ്പൂര്‍മൊഴി പദ്ധതി; നഗരസഭകളില്‍ മാലിന്യക്കൂമ്പാരം
backup
October 09 2016 | 20:10 PM
ആലപ്പുഴയിലെ തുമ്പൂര്‍മൊഴി മാലിന്യ സംസ്കരണ പദ്ധതിക്കു പിന്നാലെ പോയ കേരളത്തിലെ നഗരസഭകളില്‍ മാലിന്യക്കൂമ്പാരം. തിരുവനന്തപുരം കോര്‍പ്പറേഷനടക്കം നിരവധി തദ്ദേശസ്ഥാപനങ്ങളും മാലിന്യ പ്രശ്നത്തില്‍ ശാശ്വത പരിഹാരം കാണാനാകാതെ കുഴങ്ങുന്നു. ധനമന്ത്രി തോമസ് ഐസക് തുമ്പൂര്‍മൊഴി പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി മാറിയതോടെ മാലിന്യ സംസ്ക്കരണ പദ്ധതിക്ക് പുതിയമുഖം കൈവന്നിരുന്നു. എന്നാല്‍, തുമ്പൂര്‍മൊഴി പദ്ധതി നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി ദയനീയമാണ്. എത്തിക്കുന്ന മാലിന്യം പൂര്‍ണമായി സംസ്ക്കരിക്കാനോ വളമാക്കി വില്‍ക്കാനോ കഴിയാത്ത അവസ്ഥയാണ്. തോമസ് ഐസക് എം.എല്‍.എയില്‍ നിന്നും ധനമന്ത്രി ആയതോടെ തുമ്പൂര്‍മൊഴി പദ്ധതിയും തഴയപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."