HOME
DETAILS

ജിതേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ 'ഹൃദയസംഗമ'വുമായി സുഹൃത്തുക്കള്‍

  
backup
October 09 2016 | 20:10 PM

%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95

തിരുവനന്തപുരം: ജിതേഷിന്റെ ജീവന്‍ ഇനി കരുണയുള്ളവരുടെ കൈകളിലാണ്. കാരുണ്യവഴികളിലൂടെ സഞ്ചരിക്കാന്‍ ഹൃദയസംഗമവുമായി സുഹൃത്തുക്കള്‍ ഒപ്പമുണ്ട്. കേരളത്തില്‍ ആദ്യമായി നടക്കുമെന്നു കരുതുന്ന കൃത്രിമ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി തൃപ്പൂണിത്തറ കുറിക്കോട് മണലില്‍ വീട്ടില്‍ ജിതേഷ് (32) ആശുപത്രി കിടക്കയില്‍ കാത്തിരിപ്പാണ്. എന്നാല്‍ ഈ ശസ്ത്രക്രിയ നടത്താനായി ഒരാഴ്ചയ്ക്കുള്ളില്‍ 70 ലക്ഷം രൂപ സമാഹരിക്കണം. ഇതിനുള്ള ശ്രമത്തിലാണു 'ഹൃദയസംഗമം' എന്ന വാട്‌സ് ആപ്  കൂട്ടായ്മ.
തിരുവനന്തപുരം ടെക്ക്‌നോപാര്‍ക്കില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലിനോക്കുകയായിരുന്ന ജിതേഷിന് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ആദ്യമായി ഹൃദയാഘാതമുണ്ടായത്. പിന്നീടു രണ്ടുതവണകൂടി ഹൃദയാഘാതം ഉണ്ടാവുകയും ഹൃദയം പൂര്‍ണമായി നിലയ്ക്കുകയും ചെയ്തു. ഹൃദയം മാറ്റിവയ്ക്കല്‍ അല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഡോക്ടര്‍മാരും അറിയിച്ചു. മൂന്നാമത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് സെന്‍ട്രിമേഗ് എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണു ജിതേഷിന്റെ ജീവന്‍ നിലനില്‍ക്കുന്നത്.
എന്നാല്‍ ഈ ഉപകരണത്തിനു പരമാവധി 20 മുതല്‍ 30 ദിവസം വരെ മാത്രമെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ കഴിയൂ. ഈ സാഹചര്യത്തിലാണു കഴിഞ്ഞദിവസം കോയമ്പത്തൂരില്‍ നിന്നും ഹൃദയം എത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചത്. എന്നാല്‍ അവസാനനിമിഷം ഹൃദയം ആരോഗ്യകരമല്ലെന്ന കാരണത്താല്‍ ആ പ്രതീക്ഷയും അവസാനിച്ചു.ഈ സാഹചര്യത്തിലാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം കൃത്രിമഹൃദയം എന്ന മാര്‍ഗം മുന്നോട്ടുവച്ചത്. സിംഗപ്പൂരില്‍ നിന്നും എത്തുന്ന ഡോക്ടര്‍മാരുടെ വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തിലാണു ശസ്ത്രക്രിയ നടക്കേണ്ടത്. വിദേശത്തു നിന്നാണു ഹൃദയം എത്തിക്കേണ്ടതും. ഇതിനായി 70 ലക്ഷം വേണ്ടിവരും. ജിതേഷിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നു 'ഹൃദയസംഗമം' എന്ന പേരില്‍ ഫെയ്‌സ്ബുക്ക് -വാട്‌സ് ആപ് കൂട്ടായ്മ രൂപീകരിച്ചത്.
ഇതുവരെ 30 ലക്ഷത്തോളം രൂപ സമാഹരിച്ചതായി കൂട്ടായ്മ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ കൃത്രിമ ഹൃദയം വച്ചുപിടിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്താന്‍ ഇതൊന്നും പര്യാപ്തമല്ലെന്നും കുറിക്കോട് കനറാ ബാങ്ക് ശാഖയില്‍ ജിതേഷ് ചികിത്സാ സഹായനിധി സ്വരൂപിക്കാനായി അക്കൗണ്ട് തുടങ്ങിയതായും അവര്‍ പറഞ്ഞു. അക്കൗണ്ട് നമ്പര്‍: 5654101001657. ഐ.എഫ്.എസ്. കോഡ്: സി.എന്‍.ആര്‍.ബി 0005654.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago