കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് മൂന്നുദിവസം; നന്നാക്കാന്‍ നടപടിയില്ല
കൂട്ടിലങ്ങാടി: കടുത്ത ചൂടിനും കുടിവെള്ള ക്ഷാമത്തിനുമിടയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കൂട്ടിലങ്ങാടി പാറടി- ചെലൂര്‍ റോഡിലെ പാറടി കയറ്റത്തിനു സമീപത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. മൂന്ന് ദിവസംമുന്പ് പൊട്ടിയ പൈപ്പ് നന്നാക്കാന്‍ ഇതുവരെ അധികൃതരാരും എത്തിയിട്ടില്ല. ഇതുമൂലം 250 മീറ്റര്‍ തഴെയുള്ള പാറാടി അങ്ങാടിയില്വരേ വെള്ളമെത്തുന്നുണ്ട്.
മൂന്നുദിവസം മുന്‍പ് മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്കാണ് ഇവിടെ ചാലുകീറിയത്. ചാലുമൂടിയെങ്കിലും പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുകയാണ്. വര്‍ഷക്കാലത്തുപോലും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്. വെള്ളം ശേഖരിക്കാന്‍ രാത്രിപോലും പൈപ്പിനുചുവട്ടില്‍ കാത്തുനില്‍ക്കുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്.
ഇതാണ് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നത്. ഇതുമൂലം വീടുകളില്‍ ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. ഇതിനുപുറമെ തകര്‍ന്ന റോഡും വെള്ളം പരന്നൊഴുകുന്നതും യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്. ഒഴുകിപ്പോകുന്ന വെള്ളത്തില്‍ നിന്ന് ഇടക്ക് സമീപത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ താല്‍ക്കാലിക പൈപ്പിട്ട് ശേഖരിക്കുന്നത് മാത്രമാണ് കുറച്ചെങ്കിലും ആശ്വാസമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."