മമ്പുറം നേര്‍ച്ചക്ക് സമാപനം: നൊമ്പരമായി ചെറുശ്ശേരി ഉസ്താദിന്റെ അഭാവം
മമ്പുറം: മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങിയപ്പോള്‍ ചെറുശ്ശേരി ഉസ്താദിന്റെ അഭാവം നേര്‍ച്ചയുടെ അവസാന ചടങ്ങായ ഖത്മ് ദുആ മജ്ലിസില്‍ പങ്കെടുത്തവര്‍ക്ക് നൊമ്പരമായി മാറി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ദാറുല്‍ഹുദായുടെ പ്രോ ചാന്‍സലറും ആത്മീയ അമരക്കാരനുമായിരുന്ന ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ അസാന്നിധ്യം പരിപാടിയിലുടനീളം മുഴച്ചു നിന്നു. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനുശേഷമുള്ള പതിനേഴ് വര്‍ഷവും നേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന പ്രാരംഭ കൂട്ടസിയാറത്തിനും അവസാന ദിനം നടക്കുന്ന ഖത്മ് ദുആ മജ്ലിസിനും നേതൃത്വം നല്‍കിയിരുന്നത് സൈനുദ്ദീന്‍ മുസ്ലിയാരായിരുന്നു. ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന സൈനുല്‍ ഉലാമായുടെ ഉപദേശ നിര്‍ദേശങ്ങള്‍ എന്നും മഖാം മാനേജ്മെന്റിനു കരുത്തും ആശ്വാസവുമായിരുന്നുവെന്ന് ഭാരവാഹികള്‍ വേദനയോടെ ഓര്‍മിപ്പിച്ചു.
സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി, വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, സി.കെ മുഹമ്മദ് ഹാജി, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹംസ ഹാജി മൂന്നിയൂര്‍, ഇബ്രാഹീം ഹാജി തെയ്യിലക്കടവ്, കബീര്‍ സാഹിബ് കുണ്ടൂര്‍, കെ.പി ചെറീത് ഹാജി, എ.വി സൈദുഹാജി, പി.കെ റശീദ് ഹാജി,ബാവ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."