പാക് സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകന് നാട് വിട്ടുപോകരുതെന്ന് ഭീഷണി
ഇസ്ലാമാബാദ്: പാക് സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകന് നാട് വിട്ട് പുറത്തുപോകരുതെന്ന് ഭീഷണി. പാകിസ്താന്‍ പത്രമായ ദ ഡോണിന്റെ അസിസ്റ്റന്‍റ് എഡിറ്റര്‍ സിറില്‍ അല്‍മെയ്തയ്ക്കാണ് ഭീഷണി ലഭിച്ചത്. തന്നെ എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ കാര്യം സിറില്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ചര്‍ച്ചയില്‍ അഭിപ്രായഭിന്നതയുണ്ടായതയായി പത്രത്തിന്റെ മുന്‍പേജില്‍ വാര്‍ത്ത വന്നിരുന്നു. പക്ഷേ പാക് സര്‍ക്കാര്‍ ഇത് നിഷേധിക്കുകയും ചെയ്തു.
I am told and have been informed and have been shown evidence that I am on the Exit Control List.
— cyril almeida (@cyalm) October 10, 2016
സര്‍ക്കാരിന്റെ നടപടി ദുഖകരമാണ്. ഞാന്‍ എവിടേയ്ക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇതെന്റെ മാതൃരാജ്യമാണ് പാകിസ്താന്‍. സിറില്‍ ട്വിറ്ററില്‍ കുറിച്ചു.
കെട്ടിച്ചമച്ച റിപ്പോര്‍ട്ടാണിതെന്നും അതിനു പുറകിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഞായറാഴ്ച്ച പാക് പ്രധാനമന്ത്രി നവാസ് ശെരിഫ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സൈനിക മേധാവി ജനറല്‍ റഹീല്‍ ശെരീഫ്, പ്രധാനമന്ത്രി നവാസ് ശെരീഫ്, എ.എസ്.എ മേധാവി റിസ്‌വാന്‍ അക്തര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."