ശാന്തിഗിരിയിലേത് സന്യാസത്തിന്റെ സ്വതന്ത്ര ആവിഷ്‌കാരം: മന്ത്രി കടകംപള്ളി
പോത്തന്‍കോട്: സനാതന സംസ്‌കാരത്തിന്റെയും ഭാരതീയ കാഴ്ചപ്പാടുകളുടെയും സമകാലീനവും സ്വതന്ത്രവുമായ ആവിഷ്‌കരണമാണ് ശാന്തിഗിരിയിലെ സന്യാസത്തിലൂടെ നടപ്പാകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ശാന്തിഗിരിയില്‍ സന്ന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്യാസത്തിന്റെ മതചിഹ്നങ്ങള്‍ ശാന്തിഗിരി അടയാളപ്പെടുത്തുന്നില്ലെന്നതാണ് പുരോഗമന ചിന്താഗതിക്കാര്‍ക്കും ആശ്രമത്തോട് ആഭിമുഖ്യം തോന്നാനുള്ള കാരണം. സന്യാസത്തിന്റെ ആചാരപരമായ നിഷ്ഠകളെക്കാളേക്കാള്‍ ഉപരി മനുഷ്യനെ സ്‌നേഹിക്കുക എന്ന വിശാല കാഴ്ചപ്പാട് ആശ്രമം മുന്നോട്ടുവയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അധ്യക്ഷനായി. യോഗത്തില്‍ പത്മശ്രീ ഡോ.വെള്ളായണി അര്‍ജുനനെ ആദരിച്ചു. റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി.നായര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുജാത, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.എം.റാസി, ഗ്രാമപഞ്ചായത്ത് അംഗം എം. ബാലമുരളി, ഇ.എ. സലിം, ഷോഫി, അഡ്വ.എസ്. അജിത്കുമാര്‍, എസ്.ആര്‍. കൃഷ്ണകുമാര്‍, സബീര്‍ തിരുമല, വാവറമ്പലം സുരേന്ദ്രന്‍, ആര്‍. ഗോപാലകൃഷ്ണന്‍, ഡോ. കിഷോര്‍ രാജ്, ടി.ആര്‍. സത്യന്‍, ജി. സുരേന്ദ്രന്‍ പിള്ള, എം. ചന്ദ്രന്‍, എസ്. പത്മജകുമാരി, എന്‍.പി. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആശ്രമത്തില്‍ മുപ്പത്തിരണ്ടാമത് സന്ന്യാസ ദീക്ഷാ വാര്‍ഷികം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമുചിതമായി ആഘോഷിച്ചു. കുരുന്നുകളുടെ എഴുത്തിനിരുത്തല്‍ ചടങ്ങും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."