തുടര്‍ക്കഥയായി അപകടങ്ങള്‍
തുറവൂര്‍: ഇടറോഡൂകളിലൂടെയുള്ള ബൈക്കുകളുടെ മരണപ്പാച്ചില്‍ വര്‍ധിക്കുന്നു. വാഹന യാത്രികര്‍ക്കും കാല്‍നടയാത്രികര്‍ക്കും ഭീഷണിയായ ഇത്തരം ബൈക്ക് യാത്രികര്‍ക്കെതിരെ പൊലിസ് നടപടി സ്വീകരിക്കാന്‍ വൈമനസ്യം പ്രകടിപ്പിക്കുന്നതായി ആക്ഷേപമുയരുന്നു. തുറവൂര്‍ - തൈക്കാട്ട്‌ശ്ശേരി, വളമംഗലം- കാവില്‍, തുറവൂര്‍ - പള്ളിത്തോട്, ചെല്ലാനം - അന്ധകാരനഴി എന്നി റോഡുകളിലാണ് ബൈക്കുകള്‍ അമിത വേഗത്തില്‍ പായുന്നത്.
തുറവൂറിന് കിഴക്ക് ഭാഗത്തുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് ബൈക്കുകളുമായി പാതയിലൂടെ പായുന്നത്. രണ്ടാഴ്ച മുമ്പ് വളമംഗലം പഴമ്പള്ളിക്കാവിലുള്ള വളവില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് വളമംഗലം ഹൈസ്‌കൂളിലെ അധ്യാപകനായ അഭിലാഷും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലിടിച്ച് നീയ ന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.കഴിഞ്ഞ ദിവസം കാ വില്‍ റോഡില്‍ തെറ്റായ ദിശയിലൂടെ അമിത വേഗത്തില്‍ വന്ന ബൈക്ക് ഒരു കാറിന്റെ ഇടതുഭാഗത്തിലിടിച്ചു കയറി ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ബൈക്ക് യാത്രികരായ യുവാക്കള്‍ കടന്നു കളഞ്ഞു. ബൈക്ക് യാത്രികരെ അന്വേഷിച്ചുവരുകയാണെന്ന് പട്ടണക്കാട് എസ്.ഐ. നിസാം പറഞ്ഞു.
ചെല്ലാനം - അന്ധകാരനഴി റോഡില്‍ മരണപ്പാച്ചില്‍ നാല് യുവാക്കള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഇത്തരത്തില്‍ ധാരാളം അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.
ബൈക്ക് യാത്രികരുടെ അമിതവേഗം തടയാന്‍ പൊലിസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."