HOME
DETAILS
MAL
വരിനെല്ലും വരള്‍ച്ചയും; നൂറേക്കര്‍ പാടത്തിലെ നെല്ല് കരിഞ്ഞുണങ്ങി
backup
May 11 2016 | 05:05 AM
കനത്ത നഷ്ടം സംഭവിച്ച കര്‍ഷകര്‍ ദുരിതത്തില്‍
മാന്നാര്‍: വരിനെല്ലിന്റെ ഉപദ്രവവും വരള്‍ച്ചയും കാരണം മാന്നാര്‍ വേഴത്താര്‍ പാടശേഖരത്തിലെ നൂറോളം ഏക്കര്‍ നെല്ല് കരിഞ്ഞു തുടങ്ങി. വൈകിയാണ് കൃഷിയിറക്കിയതെങ്കിലും വിളവ് നന്നായി വരുമെന്ന് പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് നിരാശയായിരുന്നു ഫലം. വെള്ളമില്ലാതെ പാടം വരണ്ടപ്പോള്‍ പാടശേഖര സമിതി വെള്ളമെത്തിക്കാനുള്ള സംവിധാനമെത്തിച്ചില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
എന്നാല്‍ കര്‍ഷകര്‍ സ്വന്തമായി തോടുവെട്ടി മോട്ടോര്‍ ഉപയോഗിച്ച് പാടം നച്ചു. കൃഷി നന്നായെങ്കിലും ചൂടിന്റെ കാഠിന്യത്താല്‍ നെല്ല് മുഴുവനും ഉണങ്ങി കരിഞ്ഞു. പാടത്ത് വ്യാപകമായുണ്ടായ വരിനെല്ലിന്റെ ശല്യം കാരണം വിളവും കുറഞ്ഞു. ഏക്കറിന് 3,000 രൂപാ മുതല്‍ 5,000 രൂപാ വരെ പാട്ടത്തിനെടുത്ത് ലക്ഷങ്ങള്‍ മുടക്കിയ കര്‍ഷകര്‍ക്കാണ് കനത്ത നഷ്ടം സംഭവിച്ചത്.
പെട്ടെന്ന് പെയ്ത മഴയും തോട്ടില്‍ നിന്നും അമിതമായി കയറിയ വെള്ളവും കരിഞ്ഞുണങ്ങിയ പാടത്ത് കൂടുതല്‍ നാശം വിതച്ചു. കര്‍ഷകര്‍ പാടത്ത് കൊയ്ത്ത് മെതിയന്ത്രം ഇറക്കിയെങ്കിലും വെള്ളമുള്ള കാരണത്താല്‍ യന്ത്രം താഴ്ന്നു. ഇപ്പോള്‍ കൊയ്ത്തും ഉപേക്ഷിക്കേണ്ടി വന്നു.
വെള്ളം വറ്റിയാല്‍ കച്ചിയെങ്കിലും എടുക്കാം എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. 15 ഏക്കറില്‍ ക്യഷി ചെയ്ത ഇരത്തൂര്‍ മീനത്തേതില്‍ ശ്യാമള നാല് ലക്ഷത്തിലേറെ രൂപ പട്ടികജാതി വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്തിരുന്നു. കൂടാതെ രണ്ടര ഏക്കറില്‍ ക്യഷി ചെയ്ത തകഴി ക്യഷ്ണന്‍ പറമ്പില്‍ വിജയന്‍, അഞ്ചേക്കറില്‍ ക്യഷി ചെയ്ത കന്നിമേല്‍ തറയില്‍ തങ്കപ്പന്‍, രണ്ടേക്കറില്‍ ക്യഷി ചെയ്ത മേടയില്‍ റഷീദ്, കന്നിമേല്‍ തറയില്‍ രാജപ്പന്‍, എടത്വ മനീഷ്, ജോസഫ്, ഇരമത്തൂര്‍ കീച്ചേരി പറമ്പില്‍ വി.എ. കുട്ടന്‍, സംസം മന്‍സിലില്‍ സൈനബ, കിം കോട്ടേജില്‍ ഹരി എന്നിവരെല്ലാം കൊയ്ത്ത് ഉപേക്ഷിച്ചവരില്‍ പെടുന്നു. കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന ആവശ്യം ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."