അതിര്‍ത്തികളിലെ പരിശോധന പ്രഹസനം; കടത്തുകാര്‍ക്ക് ചാകര
കൊടുവായൂര്‍ : മീനാക്ഷിപുരം, ഗേവിന്ദാപുരം, ഗേപാലപുരം, നടുപ്പുണ്ണി, അഞ്ചാംമൈല്‍, കന്നിമാരി എന്നി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധനകള്‍ പ്രഹസനമാകുന്നതിനാല്‍ കടത്തുവാഹനങ്ങളില്‍ നികുതിവെട്ടിച്ച് ചരക്ക് കേരളത്തിലേക്കൊഴുകുന്നു.
ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഏജന്റ്മാരിലൂടെ പണം കൈക്കലാക്കി ഓഫിസുകളില്‍ അവരവരുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്. മീനാക്ഷിപുരം, ഗേപാലപുരം, ഗോവിന്ദാപുരം എന്നീ വാണിജ്യനികുതി ചെക്കപോസ്റ്റുകളിലാണ് പണംവാങ്ങി വാഹനങ്ങളെ കടത്തിവിടുന്ന ഉദ്യോഗസ്ഥര്‍ കൂടുതലായുള്ളത്.
തടി, ഭക്ഷ്യഎണ്ണ, പാല്‍ എന്നിവ കടക്കുവാന്‍ അനുവാദമുള്ള മീനാക്ഷിപുരം ചെക്ക്‌പോസ്റ്റിലൂടെ കോഴിയും, ഇലക്ട്രോണിക് ഉപകരണങ്ങളും മാര്‍ബിളും കടത്തുന്നവര്‍ വര്‍ധിച്ചിട്ടുണ്ട്. കോഴി കടത്തുവാന്‍ അനുവാദമുള്ള നടുപ്പുണ്ണി ചെക്ക്‌പോസ്റ്റിലല്ലാതെ മീനാക്ഷിപുരം, അഞ്ചാംമൈല്‍ ചെക്കപോസ്റ്റുകളിലൂടെയാണ് ഇറച്ചികോഴികള്‍ വ്യാപകമായികടക്കുന്നത്.
പൈലറ്റുകളുടെ സഹായത്തോടെ കടത്തുന്ന നികുതിവെട്ടിപ്പുവാഹനങ്ങള്‍ക്ക് സഹായകമാകുന്ന ഉദ്യോഗസ്ഥരെ പിടികൂടുന്നതിന് വിജിലന്‍സിന്റെ സംഘങ്ങള്‍ അതിര്‍ത്തികളില്‍ മിന്നല്‍ ജാഗ്രതാ റെയ്ഡുകള്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."