പാലോളി മുഹമ്മദ് കുട്ടിയുടെ ജീവിതം പുതിയ തലമുറയ്ക്ക് പാഠശാല: സ്പീക്കര്‍
കോഴിക്കോട്: മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ ജീവിതം പുതിയ തലമുറയ്ക്ക് പാഠശാലയാണെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പി.പി ഉമ്മര്‍കോയ പുരസ്‌കാരം പാലോളി മുഹമ്മദ്കുട്ടിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹങ്കാരത്തിന്റെ ലാഞ്ചനയില്ലാത്ത പാലോളി അഴിമതിക്കറ പുരളാത്ത അപൂര്‍വം വ്യക്തികളിലൊരാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യം പറയാനും പഠിക്കാനും എളുപ്പമാണെങ്കിലും അത് പ്രവര്‍ത്തിക്കുക പ്രയാസമാണ്. എന്നാല്‍ ജനാധിപത്യ മൂല്യങ്ങള്‍ കൃത്യമായി പാലിച്ച ഗാന്ധിയനായിരുന്നു പാലോളി മുഹമ്മദ്കുട്ടി. അസഹിഷ്ണുതയും അക്ഷമയും നിറഞ്ഞു നില്‍ക്കുന്ന ആധുനിക സമൂഹത്തില്‍ വെളിച്ചം പകരുന്നത് അദ്ദേഹത്തെപ്പോലെയുള്ള വ്യക്തിത്വങ്ങളാണെന്നും സ്പീക്കര്‍ പറഞ്ഞു. പി.പി ഉമ്മര്‍കോയ അനുസ്മരണവും സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. എം.കെ രാഘവന്‍ എം.പി പ്രശ്‌സ്തി പത്രം വിതരണം ചെയ്തു. ഉമ്മര്‍കോയയും പാലോളി മുഹമ്മദ്കുട്ടിയും സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകങ്ങളാണെന്നും ഇത്തരം ആളുകള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും പേര്‍ കാണിക്കുന്ന ക്രയവിക്രയങ്ങളുടെ പേരില്‍ ആ മേഖലയിലെ മുഴുവന്‍ പേരെയും അടച്ചാക്ഷേപിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അത് ഇല്ലാതാക്കാന്‍ കഴിയണമെന്നും പുരസ്‌കാരമേറ്റു വാങ്ങി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. കെ.വി കുഞ്ഞഹമ്മദ് അധ്യക്ഷനായി. ടി.കെ.എ അസീസ് സ്വാഗതവും ഫിറോസ് യാസര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."