ജില്ലയില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു
ഒലവക്കോട്: വിജയദശമി ദിനമായ ഇന്നലെ ജില്ലയിലെ ക്ഷേത്രങ്ങളടക്കം ആരാധനാലയങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുക്കായി ആയിരക്കണക്കിന് കുരുന്നുകള്‍ എത്തി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും, തുഞ്ചന്‍പറമ്പിലും, ലക്കിടി കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തിലും, ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ അഞ്ചു മുതല്‍ തന്നെ എഴുത്തിനിരുത്ത് ആരംഭിച്ചിരുന്നു.
ലക്കിടി കലക്കത്ത് ഭവനില്‍ നടന്ന ആദ്യാക്ഷരം കുറിക്കലിന് ആചാര്യന്മാരായ പി.കെ.ജി നമ്പ്യാര്‍, കലക്കത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.ടി.നരേന്ദ്രമേനോന്‍, കൃഷ്ണകുമാര്‍, എ.പ്രഭാകരന്‍, സുകുമാരി നരേന്ദ്രമേനോന്‍, ഗീത മുണ്ടൂര്‍കോട്, കലക്കത്ത് ഗോവിനന്ദന്‍ നമ്പ്യാര്‍, പി.ശിവദാസ്, കലക്കത്ത് രാധാകൃഷ്ണന്‍, പ്രകാശ് എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ നടന്ന സാംസ്‌കാരിക സദസ്സില്‍ ഇ.രാമചന്ദ്രന്‍ അധ്യക്ഷനായി. പി.ഉണ്ണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ.കെ.ചന്ദ്രന്‍ കുട്ടി, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, ടി.ആര്യന്‍, എന്‍.ദിനേഷ് ബാബു, പി.സുബൈദ, എം.ആര്‍.സുനില്‍, എം.രാജേഷ് സംസാരിച്ചു.
ആനക്കര : വിജയദശമി നാളില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. കുളങ്കര ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്തലിന് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി നുറുകണക്കിന് കുരുന്നുകളെത്തി. വട്ടക്കുളംശങ്കുണ്ണി, ഡോ.എസ്. നാരായണന്‍, വി.ടി ബാലചന്ദ്രന്‍, എം.കെ,രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പന്നിയൂര്‍ വരാഹമൂര്‍ത്തിക്ഷേത്രത്തില്‍ പുസ്തകപൂജ, വിദ്യാരംഭം, വിശേഷാല്‍ പൂജ, അന്നദാനം എന്നിവയുണ്ടായി. കൃഷ്ണന്‍നമ്പൂതിരി, വിഷ്ണുനമ്പൂതിരി എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി. ഹരിശ്രീകുറിക്കല്‍ ചടങ്ങിന് ടി.വി.നാരായണന്‍നമ്പൂതിരി നേതൃത്വം നല്‍കി. മലമല്‍ക്കാവ് അയ്യപ്പക്ഷേത്രം, ആനക്കര ശിവക്ഷേത്രം, പോട്ടൂര്‍ ശ്രീധര്‍മ്മക്ഷേത്രം, അമേറ്റിക്കര തെക്കിനിയേടത്ത് മന, അമേറ്റിക്കര ഹരിമംഗലം ക്ഷേത്രം, ആലൂര്‍ ചാമുണ്ഡിക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു. ഹരിമംഗലം ക്ഷേത്രത്തില്‍ മഹാകവി അക്കിത്തം, തെക്കിനിയേടത്ത് മനയില്‍ മുന്‍ ശബരിമല മേല്‍ശാന്തി തെക്കിനിയേടത്ത് കൃഷ്ണന്‍നമ്പൂതിരി, മുന്‍ ഗുരുവായൂര്‍മേല്‍ശാന്തി കേശവന്‍നമ്പൂതിരി, ആലൂര്‍ ചാമുണ്ഡിക്കാവ് ക്ഷേത്രത്തില്‍ മനോജ് പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."