HOME
DETAILS
MAL
ആന്റണി ജോണിന്റെ വാഹന പര്യടനം നാളെ സമാപിക്കും
backup
May 11 2016 | 06:05 AM
കോതമംഗലം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആന്റണി ജോണിന്റെ തുറന്ന ജീപ്പിലെ പര്യടനം നാളെ സമാപിക്കും. ഇന്നലെ കീരംപാറ പഞ്ചായത്തിലും കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ മേഖലയിലുമായിരുന്നു പര്യടനം. രാവിലെ പെരുമണ്ണൂരില്‍ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. പര്യടനത്തിന്റെ ഔപചാരിക ഉദ്ഘാടനം എല്‍.ഡി.എഫ് കോതമംഗലം തെരഞ്ഞെടുപ്പ് നിയോജക മണ്ഡലം സെക്രട്ടറി ആര്. അനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. സാബു വര്‍ഗീസ്, വി.സി.ചാക്കൊ, ഇ.പി.രഘു, കെ.കെ.ദാനി, അഡ്വ.ജ്യോതി കുമാര്‍, മോന്‍സി തോമസ്, സ്ഥാനാര്‍ഥി ആന്റണി ജോണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളേറ്റു വാങ്ങി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സ്വീകരണമേറ്റ് വാങ്ങുന്നതോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ഉപഹാരം നല്‍കുകയും ചെയ്തു. കീരമ്പാറ പഞ്ചായത്തിലെ പര്യടനം ചെങ്കരയില്‍ സമാപിച്ചു .തുടര്‍ന്ന് വടാട്ടുപാറ ലോക്കല്‍ അതിര്‍ത്തിയിലേക്ക് കടന്നു. കനത്ത മഴയേയും അവഗണിച്ച് കൊണ്ട് എല്‍.ഡി.എഫ് പ്രവര്‍ത്തകരും വോട്ടര്‍മാരും സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കാത്ത് നിന്നു. വൈകിട്ട് പാര്‍ട്ടി ഓഫീസും പടിയില്‍ ഇന്നത്തെ സ്വീകരണം സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ എം.എസ് ജോര്‍ജ്, കെ.പി മോഹനന്, പി.കെ രാജേഷ്, മനോജ് നാരായണന്, കെ.സി അയ്യപ്പന്, പി.കെ പൗലോസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."