HOME
DETAILS
MAL
കസ്തൂരിരംഗന്‍ : കോട്ടയത്തെ ഒഴിവാക്കിക്കൊടുത്തവര്‍ക്ക് ഇടുക്കിക്കാരുടെ വോട്ട് എന്തിന്? ജോയ്‌സ് ജോര്‍ജ് എം.പി
backup
May 11 2016 | 06:05 AM
കട്ടപ്പന : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഇ.എസ്.എ ആയി പ്രഖ്യാപിച്ച കോട്ടയം ജില്ലയിലെ നാല് വില്ലേജുകളെ രക്ഷിച്ചെടുക്കുകയും ഇടുക്കിയിലെ 47 വില്ലേജുകള്‍ ഇ.എസ്.എയില്‍ തളച്ചിടുകയും ചെയ്തവര്‍ക്ക് ഇടുക്കിയിലെ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ ധാര്‍മ്മികമായി എന്തവകാശമാണുള്ളതെന്ന് ജോയ്‌സ് ജോര്‍ജ് എം.പി. ചോദിച്ചു. ഇരട്ടയാറില്‍ എം.എം. മണിയുടെ തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ വന്ന് ആശങ്ക വേണ്ടെന്ന് പറയുകയും കോട്ടയം ജില്ലക്കാരുടെ ആശങ്കയകറ്റുകയും ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് സമീപനം ജനങ്ങള്‍ തിരിച്ചറിയും. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് സമയത്തും എ.കെ. ആന്റണി ഇടുക്കിയില്‍ വന്ന് ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. ഇ.എസ്.എയില്‍ ഉള്‍പ്പെടുന്നതുകൊണ്ട് ഒരു പ്രശ്‌നവും ഇല്ലായെന്ന് പറയുന്നവര്‍ പിന്നെന്തിനാണ് ഒരു പ്രശ്‌നവുമില്ലെങ്കില്‍ കോട്ടയത്തെ നാല് വില്ലേജുകള്‍ ഒഴിവാക്കിയത്. സത്യമിതായിരിക്കെ യു.ഡി.എഫ്. നേതാക്കള്‍ മല കയറി വന്ന് പച്ചക്കള്ളം വിളിച്ചുപറഞ്ഞ് മടങ്ങുകയാണെന്ന് എം പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."