തീവ്രവാദത്തിനെതിരേ പ്രവര്‍ത്തകര്‍ പോരാടണം: കുഞ്ഞാലിക്കുട്ടി
കാസര്‍കോട്: തീവ്രവാദത്തിനെതിരേ എന്നും ശക്തമായി പ്രതികരിക്കാന്‍ സി.എച്ച് മുഹമ്മദ്‌കോയ മുന്നോട്ടു വന്നിട്ടുണ്ടെന്നും രാജ്യത്ത് തീവ്രവാദം വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസിയുടെ മുഖത്ത് കരിവാരിത്തേക്കുന്ന തീവ്രവാദ ശക്തികള്‍ക്കെതിരേ പോരാടാന്‍ ഓരോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും തയാറാവണമെന്നും മുസ്‌ലിം ലീഗ് ദേശീയ ട്രഷററും നിയമസഭാ പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, എ. അബ്ദുല്‍ റഹ്മാന്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല, കെ.എം ഷംസുദ്ദീന്‍, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, കെ.ഇ.എ ബക്കര്‍, സി. മുഹമ്മദ് കുഞ്ഞി, എ.ജി.സി ബഷീര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്‌റഫ്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ ജനറല്‍ സെക്രട്ടറി ഉസാംപള്ളങ്കോട്, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി ഉമ്മര്‍, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എം.കുഞ്ഞഹമ്മദ് പുഞ്ചാവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."