സി.പി.എം അക്രമത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്
വടകര: ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് സി.പി.എം അക്രമത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ മൂന്നു പേര്‍ക്ക് പരിക്ക്. മംഗലാട് ശാഖാ ജോയിന്റ് സെക്രട്ടറി മീത്തലെ കല്ലുള്ള പറമ്പത്ത് മുഹമ്മദ് റാഫി (20), മലയില്‍ അമീര്‍ (19), തട്ടാന്റവിട മുഫീദ് (18) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വടകര സീയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ അഞ്ചുകണ്ടത്തില്‍ വെച്ച് പന്ത്രണ്ടോളം സി.പി.എം പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. മുഹമ്മദ്റാഫിയുടെ തലക്ക് നാല് തുന്നുലുണ്ട്. വാരിയെല്ലിനു ക്ഷതമേറ്റു.
പരാതിയില്‍ പത്ത് സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ വടകര പൊലിസ് കേസെടുത്തു. രാത്രി ലീഗ് പ്രവര്ത്തകന് കാളാങ്കണ്ടി റഫീക്കിന്റെ വീടിനു നേരെ കല്ലേറുണ്ടായി. അക്രമം കണക്കിലെടുത്ത് ഈ മേഖലയില്‍ പൊലിസ് പിക്കറ്റിങ്ങ് ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."