HOME
DETAILS
MAL
വധശ്രമകേസിലെ പ്രതികള്‍ക്കെതിരേ നടപടിയില്ലെന്ന് ആക്ഷേപം
backup
October 12 2016 | 01:10 AM
ആയഞ്ചേരി: പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് പ്രമോദ് കോട്ടപ്പള്ളിക്ക് നേരെയുണ്ടായ വധശ്രമം നടന്നിട്ട് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും പ്രതികള്‍ക്കെതിരേ നടപടിയെടുക്കാത്ത പൊലിസ് നടപടി പരിഹാസ്യമാണെമന്ന് തിരുവള്ളുര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി . സി.പി.എം നിയന്ത്രിക്കുന്ന സമാന്തര സംവിധാനമാണ് വടകരപൊലിസ് സ്റ്റേഷനെ നിയന്ത്രിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. പൊലിസ് നിലപാടിനെതിരേ 15ന് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ശ്രീജിത്ത് എടത്തട്ട അധ്യക്ഷനായി. പി.എം ചാത്തുക്കുറുപ്പ്, സബിത മണക്കുനി, ബവിത്ത് മലോല്‍, വി.കെ രാധാകൃഷ്ണന് നമ്പ്യാര്‍, എടാടി മൊയ്തു, സജൂവന് വെള്ളൂക്കര, എടവത്തുകണ്ടി കുഞ്ഞിരാമന്, ആര് രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."